- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ സ്വത്തിന്റെ പേരിലുള്ള തര്‍ക്കം; കൈക്കുഞ്ഞുമായി നിന്ന യുവതിയെ മര്‍ദ്ദിച്ച് ബന്ധുക്കള്‍; ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയാതിരിക്കാന്‍ മുകളിലേക്ക് തിരിച്ച് വച്ചു; 24കാരിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പോലീസ്
കൊല്ലം: കുടുംബ സ്വത്തിന്റെ പേരിലുള്ള തര്‍ക്കം കൈക്കുഞ്ഞുമായി നിന്ന യുവതിയെ മര്‍ദ്ദിച്ച് ബന്ധുക്കള്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇരവിപുരം സ്വദേശിയായ സോനുവിന്റെ പരാതായില്‍ ഇരവിപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്വത്തു തര്‍ക്കത്തില്‍ ആദ്യം വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് കൈയാങ്കളിയില്‍ എത്തുകയുമായിരുന്നു.
കഴിഞ്ഞ പതിനെട്ടാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടില്‍ കൈക്കുഞ്ഞുമായി നിന്ന സോനുവിന്റെ അടുത്തേക്ക് ബന്ധുക്കളില്‍ ഒരാള്‍ കടന്ന് വരികയായിരുന്നു. തുടര്‍ന്ന് വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇവര്‍ പെട്ടെന്ന് തന്നെ കൈയങ്കളിയിലേക്ക് കാര്യങ്ങള്‍ മാറി. തൊട്ട് പിറകെ വന്ന കുടുംബത്തിലെ ഒരാള്‍ വീട്ടില്‍ ഉണ്ടായിരുന്ന സിസിടിവി മുകളിലേക്ക് തിരിച്ച് വെക്കുന്നതും പിന്നീട് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
പരാതി ലഭിച്ചത് പ്രകാരം അന്വേഷണം നടത്തിയ പൊലീസ് ജാമ്യം കിട്ടുന്ന ദുര്‍ബല വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് യുവതി പറഞ്ഞു. തനിക്ക് ക്രൂരമായി മര്‍ദനമേറ്റെന്ന് ആരോപിച്ച യുവതി കൂടുതല്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് എസ്.പിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. യുവതി നിലവില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.