- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു; യുവതിക്ക് കൈക്ക് പരിക്ക്
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു; യുവതിക്ക് കൈക്ക് പരിക്ക്
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. ശാന്തിഗിരി ആനന്ദപുരം റിയാസ് മന്‍സിലില്‍ നൗഫിയ നൗഷാദിന് (21) ആണ് പരിക്കേറ്റത്. നടുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയ മുത്തച്ഛന്‍ ബി ഫസലുദ്ദീനൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു നൗഫിയ. നൗഫിയയുടെ കൈയ്ക്കാണ് പരുക്കേറ്റത്.
ഫസലുദ്ദീനെ പിഎംആര്‍ ഒപിയില്‍ ഡോക്ടറെ കാണിക്കാന്‍ ഇരിക്കുന്നതിനിടെയാണു കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണത്. നൗഫിയയുടെ ഇടതു കൈയിലും മുതുകിലും പാളികള്‍ അടര്‍ന്നുവീണു. അപകടത്തിന് പിന്നാലെ പിഎംആര്‍ ഒപി ഇവിടെ നിന്ന് സ്‌കിന്‍ ഒപിയിലേക്ക് മാറ്റി. നൗഫിയയുടെ കൈയില്‍ എക്സ്റേ പരിശോധന നടത്തിയതില്‍ മറ്റ് പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ജില്ലാ ആശുപത്രിയില്‍ എക്സ്റേ മെഷീന്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് പുറത്തുനിന്നാണ് എക്സ്റേ എടുത്തതെന്നും ഇതിന് 700 രൂപ ആശുപത്രിയില്‍ നിന്ന് നല്‍കിയെന്നും നൗഫിയ പറഞ്ഞു. മരുന്നുകളും പുറത്തുനിന്നാണ് വാങ്ങിയത്.