- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിറകുപുര പൊളിക്കുന്നതിനിടെ അപകടം; ഭിത്തി തകർന്നുവീണു തൊഴിലാളിക്ക് ദാരുണാന്ത്യം; മരണം ചികിത്സയിലിരിക്കെ; സംഭവം പാലക്കാട്
പാലക്കാട്: വിറകുപുരയുടെ ഭിത്തിയിടിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം. പാലക്കാട് തൃത്താല മേഴത്തൂർ കരുവായിൽ വളയത്താഴത്ത് ഉണ്ണികൃഷ്ണൻ (62) ആണ് ദാരുണമായി മരിച്ചത്. പാലക്കാട് തൃത്താല മേഴത്തൂരിൽ ഇന്നലെയായിരുന്നു അപകടം നടന്നത്. വിറകുപുര പൊളിക്കാനെത്തിയപ്പോൾ ആറടി ഉയരമുള്ള ഭിത്തി പൊളിഞ്ഞു വീഴുകയായിരുന്നു.
മേഴത്തൂർ കുന്നത്ത്കാവിൽ സുകുമാരൻ്റെ വീട്ടിലെ വിറക് പുര പൊളിക്കുന്നതിനിടെയായിരുന്നു അപകടം. ഇവിടെ ജോലിയ്ക്ക് എത്തിയതായിരുന്നു ഉണ്ണികൃഷ്ണനും മൂന്ന് തൊഴിലാളികളും. ജോലിക്കിടെ വിറക് പുരയുടെ ജനൽ ഊരി മാറ്റാൻ ശ്രമിക്കുന്നതിനിടെ ആറടിയോളം ഉയരമുള്ള മൺകട്ട കൊണ്ട് നിർമ്മിച്ച ചുമർ പൊളിഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Next Story