- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യബന്ധനത്തിനിടെ പരിക്കേറ്റു; കടലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ച് പോലീസ്
ആലപ്പുഴ: മത്സ്യബന്ധനത്തിനിടയിൽ പരിക്കേറ്റ് കടലിൽ കുടുങ്ങിയ തൊഴിലാളികൾക്ക് രക്ഷകരായി തീരദേശ പോലീസ്. ഇന്നലെ രാവിലെ ഓർക്കിഡ് എന്ന ബോട്ടിലെ ജീവനക്കാരനായ സനൽ (39) പൊന്നാറ എന്ന ബോട്ടിലെ ജീവനക്കാരനായ പ്രിയൻ (54) എന്നിവർക്ക് മത്സ്യ ബന്ധനത്തിടയിൽ പരിക്കേറ്റിരുന്നു. വിവരറിഞ്ഞ് തോട്ടപ്പള്ളി തീരദേശ പോലീസ് കടലിലെത്തി ബോട്ടിൽ നിന്നും ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവരെ തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചു.
പിന്നീട് ആംബുലൻസിൽ കയറ്റി ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിക്കുകയും ചെയ്തു. എസ്എച്ച്ഒ വിനോദ് കെ പി യുടെ നിര്‍ദേശപ്രകാരം സബ് ഇൻസ്പെക്ടർ സാബു കെ, സീനിയർ സിവിൽ പോലീസ് ഓഫിസര്‍ ഇന്ദു മിഥുൻ, സ്രാങ്ക് ലിജു, കോസ്റ്റൽ വാർഡൻമാരായ ബിനു ബാബു, ശ്രീമോൻ, ലാസ്കർ സുഭാഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Next Story