മലപ്പുറം: ബസിൽ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം പാണ്ടിക്കാട് മൂരിപ്പാടത്ത് വച്ചാണ് ഇയാൾ പോലീസിന്റെ വലയിൽ കുടുങ്ങിയത്. കോഴിക്കോട് നല്ലളം സ്വദേശി നവീൻ ബാബു (27) ആണ് അറസ്റ്റിലായത്. 156 ഗ്രാം ഹാഷിഷ് ഓയിൽ ഇയാളിൽ നിന്ന് കണ്ടെടുത്തു. കോഴിക്കോട് നിന്ന് പാണ്ടിക്കാട്ടേയ്ക്ക് ബസിൽ വരിമ്പോഴാണ് നവീൻ പിടിയിലായത്.

അതേസമയം, പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി യുവതിയേയും യുവാവിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 47.7 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ യുവതീ യുവാവാണ് അറസ്റ്റിലായത്.

പശ്ചിമബംഗാൾ ഹൂഗ്ലി സ്വദേശികളായ സജൽ ഹൽദർ, ലൗലി മാലാകർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മൂന്ന് ട്രോളി ബാ​ഗിലാക്കിയ ക‍ഞ്ചാവാണ് പിടിച്ചെടുത്തത്.