പാലക്കാട്: ഒറ്റപ്പാലത്ത് പൂക്കച്ചവടവുമായി ബന്ധപ്പെട്ട കൂലിത്തർക്കത്തിനിടെ യുവാവിന് ക്രൂരമായ വെട്ടേറ്റു. പാലപ്പുറം പല്ലാർമംഗലം സ്വദേശി മുഹമ്മദ് ഫെബിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഓണത്തോടനുബന്ധിച്ച് മായന്നൂർ പാലത്തിന് സമീപം പൂക്കച്ചവടം നടത്തിവരികയായിരുന്ന പത്തിരിപ്പാല മണൽ പറമ്പിൽ സൈതാലിയാണ് ഫെബിനെ കത്തികൊണ്ട് വെട്ടിയത്.

ഫെബിൻ, സൈതാലിയുടെ പൂക്കച്ചവട സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു. ജോലി ചെയ്ത കൂലിയുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ തർക്കമുണ്ടായതിനെ തുടർന്നാണ് സൈതാലി യുവാവിനെ ആക്രമിച്ചത്. കഴുത്തിലും തലയിലും വെട്ടേറ്റ ഫെബിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരുന്നു.

സംഭവത്തിൽ പ്രതിയായ സൈതാലിക്കെതിരെ ഒറ്റപ്പാലം പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യുവാവിന് ജീനാപായമില്ലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒറ്റപ്പാലം പോലീസ് അന്വേഷണം ഊർജിതമാക്കി.