- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരാഖണ്ഡില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു; ഇടുക്കി സ്വദേശി മരിച്ചത് ട്രക്കിംഗിന് പോകവേ
ഡെറാഡൂണ്‍: മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചതായി റിപ്പോർട്ടുകൾ. സംഭവം നടന്നത് ഉത്തരാഖണ്ഡിലെ ജോഷിമഠിലാണ്. ഇടുക്കി കമ്പിളികണ്ടം മുക്കുടം സ്വദേശി പൂവത്തിങ്കല്‍ അലന് ആണ് മരിച്ചതെന്നാണ് വിവരങ്ങൾ.
അലന് കഴിഞ്ഞദിവസം മലമുകളില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് എംഡിആര്‍എഫ് സംഘം എത്തി ചുമന്നാണ് ഇയാളെ ബേസ് ക്യാമ്പില്‍ എത്തിച്ചത്. പക്ഷെ ഇവിടെ വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഈ മാസം 24ന് ആണ് അലന് അടക്കം നാലംഗ സംഘം ട്രക്കിംഗിനായി ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്. മരണ വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
Next Story