- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ ലോഡ്ജിലെ മുറി തുറന്ന ജീവനക്കാർ പതറി; മരിച്ച നിലയിൽ യുവതിയുടെ മൃതദേഹം; ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ല; വൻ ദുരൂഹത
തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നുമുക്ക് ഗ്രീൻ ഇൻ ലോഡ്ജിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു. യുവതിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു യുവാവിനോടൊപ്പമാണ് യുവതി ലോഡ്ജിൽ മുറിയെടുത്തത്. രാവിലെ ലോഡ്ജ് ജീവനക്കാർ മുറി തുറന്നു പരിശോധിച്ചപ്പോഴാണ് കട്ടിലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്. യുവതിയോടൊപ്പം ഉണ്ടായിരുന്ന യുവാവിനെ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്താനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നതോടെ ദുരൂഹതകൾ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.