- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ജീവനെടുത്ത് വാഹനാപകടം; ഒരു ശ്രദ്ധയുമില്ലാതെ സിഗ്നൽ തെറ്റിച്ചെത്തിയ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം; സംഭവം പാലക്കാട്
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് സിഗ്നൽ തെറ്റിച്ചെത്തിയ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം. കഞ്ചിക്കോട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ചായിരുന്നു അപകടം. മായപ്പള്ളം സ്വദേശിയായ രമേശ് ആണ് മരിച്ചത്.
പെയിന്റിങ് തൊഴിലാളിയായ രമേശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം വാളയാർ പോലീസ് തമിഴ്നാട്ടിൽ വെച്ച് പിടികൂടി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.
Next Story




