- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്സവാഘോഷത്തിനിടെ ഉണ്ടായ അപകടം; പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം; ദുരന്തം കുതിര എടുപ്പ് ചടങ്ങിനിടെ; സംഭവം അഞ്ചലിൽ
കൊല്ലം: ഉത്സവാഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചലിലാണ് സംഭവം നടന്നത്. മലമേൽ സ്വദേശി അരുൺ ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. അഞ്ചൽ അറയ്ക്കൽ ദേവീ ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിനിടെ ചൊവ്വാഴ്ചയായിരുന്നു അപകടം നടന്നത്.
ഉത്സവത്തിലെ പ്രധാന ചടങ്ങായ കുതിര എടുപ്പ് ചടങ്ങിനിടെയാണ് അരുൺ വീണ് പരിക്കേറ്റത്. കെട്ടുകാഴ്ചയുടെ അടിയില്‍ പെട്ടാണ് അരുണിന് ഗുരുതരമായി പരിക്കേറ്റത്. വിദേശത്ത് ജോലിയുള്ള അരുൺ ഉത്സവം കഴിഞ്ഞ് തിരികെ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
Next Story