- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് മർദ്ദനം; യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു; വെങ്ങാനൂർ സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ

X
തിരുവനന്തപുരം: യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. വെങ്ങാനൂർ നെല്ലിവിള ചരുവിള സ്വദേശികളായ അഖിൽ (24), അജിൻ (23) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. നെല്ലിവിള കൊല്ലൻവിള സ്വദേശിയായ എ.എം. അരുണിനാണ് (23) ആക്രമണത്തിൽ പരിക്കേറ്റത്. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം.
ചൊവ്വാഴ്ച രാത്രി വവ്വാമൂല കായൽ തീരത്തായിരുന്നു സംഭവം. പ്രതികൾ അസഭ്യം പറയുന്നത് അരുൺ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് വാക്കേറ്റം കയ്യാങ്കളിയിലെത്തുകയും അരുണിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും മുഖത്ത് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകമായായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവരും റൗഡിപ്പട്ടികയിലുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
Next Story


