- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി; സംഭവം നാട്ടുകാരറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം; ഒടുവിൽ യുവാവിനെ ഫയര്‍ഫോഴ്സെത്തി സാഹസികമായി രക്ഷപ്പെടുത്തി
തിരുവനന്തപുരം: വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങി പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. വർക്കല താഴെ വെട്ടൂർ സ്വദേശിയായ ബിനിൽ ആണ് അപകടത്തിൽ പെട്ടത്. യുവാവ് കുടുങ്ങിയത് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വര്‍ക്കല ഫയര്‍ഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ വര്‍ക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണ്.
ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം. വര്‍ക്കല മാന്തറ മലപ്പുറം പള്ളിക്ക് സമീപം കുന്നിന് താഴെ കടലിനോട് ചേര്‍ന്നുള്ള പാറയിടുക്കില്‍ ചൂണ്ടിയിടുന്നതിനായി ഇറങ്ങിയ യുവാവാണ് അപകടത്തിൽപ്പെട്ടത്. ചൂണ്ടിയിടുന്നതിനിടയിൽ പാറയിടുക്കിൽ കാല്‍ കുടുങ്ങുകയായിരുന്നു. എന്നാൽ യുവാവ് പാറയിടുക്കിൽ കുടുങ്ങിയത് നാട്ടുകാർ അറിഞ്ഞത് അഞ്ചുമണിയോടെയാണ്. യുവാവിന്‍റെ നിലവിളി കേട്ട് വിനോദ സഞ്ചാരികള്‍ തൊട്ടടുത്തുള്ള റിസോര്‍ട്ടിൽ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് റിസോര്‍ട്ടിലെ ജീവനക്കാരും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ നാട്ടുകാര്‍ എത്ര ശ്രമിച്ചിട്ടും യുവാവിനെ പാറയിടുക്കിൽ നിന്നും പുറത്തെടുക്കാനായില്ല. രക്ഷാപ്രവർത്തനത്തിനിടെ പാറകള്‍ ഇളകി താഴേക്ക് വീഴുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴും പൊലീസും സ്ഥലത്തെത്തി. ഫയര്‍ഫോഴ്സ് ജീവനക്കാര്‍ പാറയിടുക്കിൽ നിന്നും അതിസാഹസികമായാണ് യുവാവിനെ പുറത്തെത്തിച്ചത്. വര്‍ക്കല-അയിരൂര്‍ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരും സ്ഥലത്തെത്തിയിരുന്നു.