കൊല്ലം: പെണ്‍ സുഹൃത്തിന്റെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു. കിളികൊല്ലൂര്‍ കല്ലുംതാഴം പണ്ടാരത്തുംവിള വീട്ടില്‍ (കട്ടവിള) ലൈജു (38) ആണു മരിച്ചത്. ഇന്നലെ രാവിലെ 9.30നു ശക്തികുളങ്ങര ശ്രീധര്‍മശാസ്താ ക്ഷേത്രത്തിനു പിന്നിലാണു സംഭവം.

ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം പെണ്‍ സുഹൃത്തിന്റെ വീടിനു മുന്‍പില്‍ എത്തിയ ലൈജു തീ കൊളുത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. സാരമായി പരുക്കേറ്റ ലൈജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.