ഇ​ടു​ക്കി: ക്രിസ്തുമസിനെ വരവേൽക്കാൻ ന​ക്ഷ​ത്രം തൂ​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യുവാവിന് ദാരുണാന്ത്യം. ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി ക​മ്പി​പാ​ലം കൈ​പ്പി​ള്ളി സാ​ജു​വാ​ണ് ഷോക്കേറ്റ് മരിച്ചത്. ഇ​ന്ന് വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്.

ക​മ്പി​പ്പാ​ലം ക്ല​ബ്ബി​ന് മു​ൻ​പി​ൽ ന​ക്ഷ​ത്രം തൂ​ക്കു​ന്ന​തി​നി​ടെ​യാ​ണ് യുവാവിന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. ഉടനെ തന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സാ​ജു​വി​ന്‍റെ ജീ​വ​ൻ രക്ഷിക്കാൻ സാധിച്ചില്ല. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.