- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് യുവാവിന്റെ തലയ്ക്ക് ഗുരുതര പരിക്ക്; സംഭവം പാലക്കാട്
പാലക്കാട്: കൂറ്റനാട് വാവനൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് യുവാവിന് ഗുരുതര പരിക്ക്. പൂവക്കോട് സ്വദേശി ഹക്കീം (40) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ സ്കൂട്ടറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. അപകടത്തിൽ ഹക്കീമിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഹക്കീമിനെ ആശുപത്രിയിലേക്ക് മാറ്റി.
Next Story




