തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നിംസ് ആശുപത്രിയിലെ നഴ്സിനെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

നിംസ് ആശുപത്രിയിലെ നഴ്സായ അഞ്ചലി (28) ആണ് മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ അസ്വാഭാവികതകളില്ലെന്നാണ് പൊലീസിന്റെ നിഗമനം. വിശദമായ അന്വേഷണം തുടരുകയാണ്.