കോഴിക്കോട്: നന്മണ്ടയിൽ യുവതി കുഴഞ്ഞു വീണ് മരിച്ച നിലയിൽ. ഇരുപത്തിനാല് വയസ്സായിരിന്നു പ്രായം. കോഴിക്കോട് നന്മണ്ടയിലാണ് സംഭവം നടന്നത്. കാരക്കുന്നത്ത് വെള്ളച്ചാലില്‍ പടിഞ്ഞാത്ത് ആദിത്യ ആണ് മരിച്ചത്.

ഇന്ന് രാവിലെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു യുവതി. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.