പത്തനംതിട്ട: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഏനാത്താണ് സംഭവം നടന്നത്. ഏനാത്ത് സ്വദേശി വിജീഷ് എന്നയാളുടെ ഭാര്യ ലിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഉറങ്ങാൻ കിടന്ന ലിനു രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇപ്പോൾ പോസ്റ്റ്മോർട്ട നടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.