പത്തനംതിട്ട: യുവതിയെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. യുവതിയെ ദേഹോപദ്രവം ഏൽപിക്കുകയും, പാസ്പോർട്ട് മോഷ്ടിച്ചു കടക്കുകയും ചെയ്ത പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. നിരണം കാടുവെട്ടിൽ വീട്ടിൽ സച്ചിൻ കെ.സൈമൺ (30) ആണ് പിടിയിലായത്. 17നായിരുന്നു അക്രമം. യുവതിയുടെ മൊഴി സിപിഒ ശിൽപ രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ കേസ് എടുക്കുകയായിരുന്നു.

യുവതിയും പ്രതിയും പരിചയക്കാരായിരുന്നു, അടുപ്പത്തിലായശേഷമാണ് ഇയാൾക്ക് ഭാര്യയും കുടുംബവും ഉണ്ടെന്ന് അറിഞ്ഞത്. തുടർന്ന്, യുവതി ഇയാളിൽ നിന്ന് അകലുകയും, വിദേശത്ത് ജോലിക്ക് പോകുകയും ചെയ്തു. അവധിക്ക് നാട്ടിലെത്തിയത് അറിഞ്ഞ പ്രതി വീട്ടിലെത്തി ഉപദ്രവിക്കുകയായിരുന്നു.

പോലീസ് ഇൻസ്‌പെക്ടർ അജിത്കുമാറിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ, എഎസ്ഐ രാജേഷ്, എസ്‌സിപിഒ മാരായ സന്തോഷ്‌, രവികുമാർ, അനീഷ്, സിപിഒ ജേക്കബ് എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.