ആലപ്പുഴ: അനിയൻ ചേട്ടനെ അതിക്രൂരമായി കൊലപ്പെടുത്തി. ആലപ്പുഴ ചെങ്ങന്നൂരിലാണ് സംഭവം നടന്നത്. ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് മരിച്ചത്. പ്രതിയായ സഹോദരൻ പ്രസാധിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. മദ്യപിച്ചു വീട്ടിൽ എത്തിയ പ്രസന്നനെ കഴുത്തിൽ കയർകൊണ്ട് കുരുക്കിയാണ് ചേട്ടനെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ കുടുംബ സ്വത്തിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു.

മുൻപ് സഹോദരങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും ചെയ്തു. ഇതിനെത്തുടർന്നാണ് ഇപ്പോൾ പക ഉള്ളിൽ സൂക്ഷിച്ച് മദ്യലഹരിയിൽ ക്രൂര കൊലപാതകം അരങേറിയിരിക്കുന്നത്.