- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടിച്ച മൂർഖനെ തുറന്നുവിടുന്നതിനിടെ കടിയേറ്റു; വൊളന്റിയർ ചികിത്സക്കിടെ മരിച്ചു; അപകടം പാമ്പിനെ തുറന്നുവിടാനായി ബാഗ് തുറന്നപ്പോൾ
തിരുവനന്തപുരം: വിതുരയിൽ പിടിച്ച പാമ്പിനെ തുറന്നുവിടുന്നതിനിടെ കടിയേറ്റ് യുവാവ് മരിച്ചു. വിതുര പൊന്മുടിയിൽ വച്ചാണ് സംഭവം നടന്നത്. മൂർഖന്റെ കടിയേറ്റ വനം വകുപ്പ് സർപ്പ ലൈസൻസ്ഡ് വൊളൻറിയർ പ്രശാന്ത് (39) ചികിത്സയിൽ കഴിയവേ മെഡിക്കൽ കോളേജാശുപത്രിയിൽ വച്ച് മരിച്ചത്. കരമന വാഴവിള സ്വദേശിയാണ്.
കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു ഷിബുവിന് പാമ്പിന്റെ കടിയേൽക്കുന്നത്.
ഷിബുവും സഹപ്രവർത്തകനായ ബിജുവും പലയിടത്തുനിന്നായി പിടിച്ച അണലിയും മൂർഖനും ഉൾപ്പെടെയുള്ള പാമ്പുകളുമായി പരുത്തിപ്പള്ളി റെയ്ഞ്ച് ആർ.ആർ.ടീമിനൊപ്പം പൊന്മുടിയിൽ എത്തുകയായിരിന്നു.
പാമ്പിനെ തുറന്നുവിടാനായി ബാഗ് തുറന്നപ്പോഴാണ് ഷിബുവിന് കൈയ്യിൽ മൂർഖൻ കടിച്ചത്. സഹപ്രവർത്തകർ വിതുര താലൂക്കാശുപത്രിയിൽ എത്തിച്ച് ആൻറിവെനം നൽകിയെങ്കിലും യുവാവിന്റെ നില വഷളായി.
മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ച ഷിബു വെന്റിലേറ്ററിലായിരുന്നു. ഒടുവിൽ ചൊവ്വാഴ്ച രാത്രിയോടെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു .