- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരൂ..സ്റ്റേഷൻ വരെ പോയിട്ട് വരാം..; ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തി; സ്റ്റേഷനിൽ ചോദിക്കാനെത്തിയത് കാര്യമായി; പിന്നാലെ യുവാവ് എഎസ്‌ഐയെ ചവിട്ടിയിട്ടു; പ്രതി അറസ്റ്റിൽ
കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രാഫിക് പോലീസ് എഎസ്‌ഐയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. കൊയിലാണ്ടി എടക്കുളം സ്വദേശി നിഹാബ് അബൂബക്കറിനെ സംഭവത്തിൽ പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ 10.20 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ട്രാഫിക് സ്റ്റേഷനിൽ എത്തിയ യുവാവ് എഎസ്ഐ സജീവനെ ആക്രമിക്കുകയായിരുന്നു.
ട്രാഫിക് നിയമ ലംഘനത്തിന് തനിക്ക് ലഭിച്ച പിഴ അടക്കുന്നതുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കാന്‍ ട്രാഫിക് സ്റ്റേഷനില്‍ എത്തിയതായിരുന്നു നിഹാബ് അബൂബക്കര്‍. ആദ്യം സ്റ്റേഷനിലെത്തിയ ഇയാള്‍ ഫൈന്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുകയും തിരിച്ചുപോവുകയും ചെയ്തു. പക്ഷെ കുറച്ചുകഴിഞ്ഞ് വീണ്ടുമെത്തി എഎസ്‌ഐയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
നിഹാബിനെ സംഭവ സ്ഥലത്തുവെച്ചു തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിന്‍റെ ആക്രമണത്തിൽ ട്രാഫിക് പൊലീസ് എ.എസ്.ഐ സജീവന് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.