- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ അതിക്രമിച്ച് കയറി ജനൽ ചില്ലുകളും കാറും തല്ലിത്തകർത്തു; തടയാൻ ശ്രമിച്ച വീട്ടുകാരെ ആക്രമിച്ചു; യുവാവ് പിടിയിൽ
തുറവൂർ: ആലപ്പുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി ജനൽ ചില്ലുകളും കാറും തല്ലിത്തകർക്കുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. പൂച്ചാക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോടംതുരുത്ത് സ്വദേശി വിഷ്ണു (22) ആണ് കുത്തിയോട് പോലീസിന്റെ പിടിയിലായത്. വല്ലേത്തോട്ട് റെയിൽവേ ക്രോസിന് സമീപം അനിലിന്റെ വീട്ടിലാണ് പ്രതി അതിക്രമിച്ച് കയറിയത്.
ഓണത്തലേന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. പ്രതി നിരവധി അടിപിടി കേസുകളിലും മോഷണക്കേസുകളിലും പ്രതിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുത്തിയോട് സി.ഐ. അജയമോഹൻ, എസ്.ഐ.മാരായ രാജീവ്, സലി, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, സുരാജ്, അമല്രാജ്, വിജേഷ്, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story