- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്യസംസ്ഥാനങ്ങളിൽ നിന്ന് മയക്ക് മരുന്ന് കടത്തി വിൽപ്പന; സഹായത്തിനായി ഒരു സംഘം ചെറുപ്പക്കാർ; കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ മയക്കു മരുന്നുമായി യുവാവ് പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ. 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്. താമരശ്ശേരി,കോരങ്ങാട് കേളന്മാർകണ്ടി വീട്ടിൽ മാമു എന്ന മുഹമ്മദ് ഷബീർ ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാവിലെ പ്രതിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് കട്ടിലിനടിയിൽ നിന്നും വിപണിയിൽ മൂന്ന് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്.
ബാംഗ്ലൂരിൽ നിന്നും ഡൽഹിയിൽ നിന്നും കാരിയർമാർ മുഖേനയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഇത്തരത്തിൽ കടത്തുന്ന മയക്ക് മരുന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രതി വർഷങ്ങളായി ചില്ലറ വിൽപന നടത്തിയിരുന്നു. എന്നാൽ ആദ്യമായാണ് പിടിയിലാവുന്നത്. മയക്ക് മരുന്ന് വിൽപന നടത്തുന്നതിനായി ചെറുപ്പക്കാരുടെ ഒരു സംഘം തന്നെ ഇയാളുടെ കൂടെയുണ്ടെന്നാണ് പോലീസ് പറയുന്നത്.
മയക്കു മരുന്ന് വിൽപ്പനയിലൂടെ വലിയ തുക ഇയാൾ നേട്ടമുണ്ടാക്കിയിരുന്നു. ഇത്തരത്തിൽ നേടിയ പണത്തിലൂടെ അടുത്തിടെ താമരശ്ശേരിയിൽ കാർ വാഷിങ് സെൻ്റർ പ്രതി തുടങ്ങിയിരുന്നു. മയക്ക് മരുന്ന് വിൽപന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിത്തിനായി ഇയാൾ ചിലവാക്കിയിരുന്നു. ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങൾ പ്രതി പോലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.