പാലക്കാട്: വാളയാറിലെ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി യുവാവ് പിടിയിൽ. ഇന്ന് രാവിലെ പത്തരയോടെ നടന്ന പരിശോധനയിലാണ് യുവാവ് മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായത്. ഇടുക്കി ജില്ലയിലെ കട്ടപ്പന വില്ലേജ് പള്ളിപ്പടി ദേശത്ത് അരിപ്ലാക്കൽ വീട്ടിൽ ജെറോം ജോയിയാണ് പിടിയിലായത്. 125 മില്ലിഗ്രാം ലഹരിമരുന്നാണ് ഇയാളുടെ പക്കൽനിന്നും പിടിച്ചെടുത്തത്.

അന്തർ സംസ്ഥാന കെഎസ്ആർടിസി ബസിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. ചെക്പോസ്റ്റിൽ എത്തിയ ബസ് തടഞ്ഞ് യാത്രക്കാരെ പരിശോധിച്ച സമയത്താണ് യുവാവിൻ്റെ പക്കൽ ലഹരിമരുന്ന് കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എക്സൈസ് ഇൻസ്‌പെക്ടർ മനോജ്‌കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. എഇഐ കെ എക്സ് ബാസ്റ്റിൻ, പിഒ കെ വി ദിനേഷ്, സിഇഒമാരായ പി ശരവണൻ, പി പ്രശാന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.