സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങാ ചെക്ക് പോസ്റ്റില്‍ കാറില്‍ കടത്തുകയായിരുന്ന ലക്ഷങ്ങളുടെ മയക്കു മരുന്നുമായി യുവാവ് അറസ്റ്റില്‍. മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്. കോഴിക്കോട് ഫറോക്ക് സ്വദേശി മണന്തല പടന്ന ചെമ്പ്രയില്‍ വീട്ടില്‍ ടി. മുഹമ്മദ് ആഷിഖ് (29) ആണ് പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച കാറില്‍ നടത്തിയ പരിശോധനയില്‍ 53.900 ഗ്രാം മെത്താഫിറ്റാമിനാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തത്. മുഹമ്മദ് ആഷിഖ് സഞ്ചരിച്ച കാറും എക്സൈസ് പിടിച്ചെടുത്തു.

എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ജെ. സന്തോഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ടി. സജിമോന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ.എസ്. അനീഷ്, പി.ആര്‍. വിനോദ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി. സിബിജ, കെ.ഇ. ഷൈനി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എം. ബിനു, വി.കെ. വൈശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

എക്‌സൈസ് പരിശോധന, മെത്താഫിറ്റാമിന്‍, യുവാവ്, അറസ്റ്റ്, drugs, arrest