- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതലൈൻ പൊട്ടി വീണെന്ന വിവരം പലതവണ വിളിച്ചറിയിച്ചിട്ടും നടപടിയെടുത്തില്ല; ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചതിൽ പ്രതിഷേധം; കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച് നടത്തി യൂത്ത് ലീഗ്
മലപ്പുറം: നീരാട് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചതിൽ പ്രതിഷേധവുമായി കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച്. ഇന്നലെയാണ് പൊട്ടിയ വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റ് നീരാട് സ്വദേശി മുഹമ്മദ് ഷാ മരിച്ചത്. സ്ഥലത്ത് വൈദ്യുതലൈൻ പൊട്ടി വീണ വിവരം പലതവണ കെഎസ്ഇബിയിലേക്ക് വിളിച്ചറിയിച്ചിട്ടും ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പ്രവർത്തകർ നീരാട് കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച് നടത്തിയത്.
വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി രാജി വയ്ക്കണമെന്നും അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും യൂത്ത് ലീഗ് പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ കെഎസ്ഇബി ഓഫിസിന്റെ അകത്തേക്കു പ്രവേശിച്ചെങ്കിലും പോലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കി.
Next Story