ആലപ്പുഴ: കൊമ്മാടിയിൽ യുവാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. ഇന്നു രാവിലെയായിരുന്നു സംഭവം. കയർ ഫാക്‌ടറി ജീവനക്കാരനായ സന്തോഷ് ആണ് മരിച്ചത്. മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിന്റെ പേരിലായിരുന്നു ആത്മഹത്യ. മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷും ഭാര്യയും തമ്മിൽ തർക്കമുണ്ടാവുകയും പിന്നാലെ തീകൊളുത്തുകയുമായിരുന്നു. മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ ഭാര്യ വിസമ്മതിച്ചതാണ് പ്രകോപനമായത്. പ്രദേശവാസികൾ ചേർന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും എത്തുന്നതിന് മുൻപ് ജീവൻ നഷ്ടമായി.