അങ്കമാലി: അങ്കമാലിയിലെ ഹില്‍സ് പാര്‍ക്ക് ബാറില്‍ ഉണ്ടായ അടിപിടിയില്‍ യുവാവ് കുത്തേറ്റു മരിച്ചു. കിടങ്ങൂര്‍ വലിയോലിപറമ്പില്‍ ആഷിക് മനോഹരന്‍ (32) ആണു മരിച്ചത്. ഇന്നലെ രാത്രി 11.15 ഓടെ ഹില്‍സ് പാര്‍ക്ക് ബാറിലാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആഷിക്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.