കോട്ടയം: വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍. ഉല്ലല ആലത്തൂര്‍ സ്വദേശി ടി.കെ സുഭാഷ്‌കുമാറാണ് വിജിലന്‍സ് പിടിയിലായത്.

ഭൂമി പോക്കുവരവിനായി പ്രവാസിയിയില്‍ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ബാങ്ക് എടിഎമ്മില്‍ പണം കൈമാറുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.