- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്യാറ്റിന്‍കര ചെങ്കല്ലില്‍ 7ാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റു; കുട്ടി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍
7ാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്‌കൂളിലെ 7ാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റു. ചെങ്കല്‍, ജയന്‍ നിവാസില്‍ ഷിബുവിന്റേയും ബീനയുടേയും മകള്‍ നേഹ (12)യ്ക്കാണ് പാമ്പുകടിയേറ്റത്.
ഇന്ന് ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ വലതു കാല്‍ പാദത്തിലാണ് കടിയേറ്റത്. കടിയേറ്റ ഉടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. പിന്നാലെ പാമ്പിനെ സ്‌കൂള്‍ അധികൃതര്‍ അടിച്ചു കൊന്നു.
നേഹയെ സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കുട്ടി ഒബ്‌സര്‍വേഷനിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Next Story