- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപ അനുവദിച്ചു
ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഗ്രാമീണ മേഖലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് തുക അനുവദിച്ചത്.
സംസ്ഥാനത്തെ മുഴുവന്‍ ഭവന രഹിതര്‍ക്ക് സുരക്ഷിത വീട് ഉറപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിക്ക് ഇതുവരെ 5684 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. എട്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതിയില്‍ 4,24,800 വീടുകള്‍ പൂര്‍ത്തിയാക്കി. 1,13,717 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്. 5,38,518 കുടുംബങ്ങള്‍ക്കാണ് ലൈഫ് മിഷനില്‍ വീട് ഉറപ്പാക്കുന്നത്.
Next Story