ആലപ്പുഴ: ആലപ്പുഴ കലവൂര്‍ പ്രീതികുളങ്ങരയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടിയുടെ മുടിമുറിച്ചതായി പരാതി. കുടുംബം മണ്ണഞ്ചേരി പോലീസില്‍ പരാതി നല്‍കി.ക്ലബ്ബിന്റെ നേതൃത്വത്തില്‍ രാത്രി കുട്ടികളുടെ ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടയിലാണ് സംഭവം. മുടി മുറിച്ചുമാറ്റിയ വിവരം വീട്ടില്‍ എത്തിയപ്പോഴാണ് നഴ്‌സിങ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി അറിഞ്ഞത്.

സമീപത്തുണ്ടായിരുന്ന മധ്യവയസ്‌കനാണ് ഇതിന് പിന്നില്‍ എന്നാണ് സംശയം. മദ്യപിച്ച് എത്തിയ ആളോട് മാറിപോകാന്‍ പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ചെയ്തതാണോ എന്നാണ് സംശയം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രദേശത്തുള്ള ആളുകള്‍ മാത്രമാണ് ആഘോഷത്തില്‍ പങ്കെടുത്തതെന്നാണ് വിവരം.