- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടുകാര്‍ക്ക് പ്രാണവേദന, മന്ത്രിക്ക് വീണ വായന! ചുപ് ചുപ് ചല്നെ ക്യാ റാസ് ഹെ.. ; വയനാട്ടില്‍ നരഭോജി കടുവയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധം കടുപ്പിക്കുമ്പോള്‍ ഫാഷന്‍ ഷോയില്‍ ഹിന്ദിപാട്ടുമായി വനം മന്ത്രി ശശീന്ദ്രന്‍; നാളെ പഞ്ചാരക്കൊല്ലിയില്‍ എത്തി മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും
നാട്ടുകാര്‍ക്ക് പ്രാണവേദന, മന്ത്രിക്ക് വീണ വായന!
കോഴിക്കോട്: വയനാട്ടിലെ മാനന്തവാടിയില്‍ കടുവാ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്. രാധയെന്ന് സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെച്ചു കൊലപ്പെടുത്തുത് വൈകുന്നലാണ് പ്രതിഷേധം ഇരുമ്പുന്നത്. എന്നാല്‍, ഈ പ്രതിഷേധമൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാടിലാണ് വനംമന്ത്രി എ കെ ശശീന്ദ്രന്‍ വയനാട്. നാട്ടുകാര്‍ പ്രാണവേദനയില്‍ കഴിയുമ്പോഴും മന്ത്രിക്ക് വീണ വായനയാണ്.
വയനാട്ടിലെ കടുവ വേട്ടക്കിടെ കോഴിക്കോട് നടന്ന ഫാഷന്‍ ഷോയില്‍ പാട്ടുപാടി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ഫാഷന്‍ ഷോ ഉദ്ഘാടകനായാണ് മന്ത്രി എത്തിയത്. കടുവ ഒരാളുടെ ജീവനെടുത്ത മാനന്തവാടിയിലേക്ക് വനംമന്ത്രി എത്താത്തതില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടെയാണ് ഫാഷന്‍ഷോയില്‍ മന്ത്രിയുടെ പാട്ട്.
വീണ്ടും കടുവയെ കണ്ട ഭീതിയിലാണ് മാനന്തവാടിയിലെ ആളുകള്‍. ഇതിനിടയിലാണ് ഫാഷന്‍ ഷോയില്‍ മന്ത്രിയുടെ ഹിന്ദിപാട്ട്. അവതാരകയുടെ ആവശ്യമനുസരിച്ചായിരുന്നു മന്ത്രി പാട്ട് പാടിയത്. ഫാഷന്‍ ഷോയുടെ ഉദ്ഘാടകനായെത്തിയ മന്ത്രി റാംപ് വാക്ക് നടത്തണം എന്നായിരുന്നു അവതാരകയുടെ ആവശ്യം. അത് നിരസിച്ച മന്ത്രി ഹിന്ദി ഗാനം ആലപിക്കുകയായിരുന്നു. രണ്ടുമിനിറ്റോളം മന്ത്രി പാട്ടുപാടുകയും ചെയ്തു. ഇന്ന് രാവിലെയാണ് ശശീ ന്ദ്രന്‍ കോട്ടയത്ത് നിന്ന് കോഴിക്കോട്ടെത്തിയത്. കോഴിക്കോട് നഗരത്തില്‍ വിവിധ പരിപാടികളില്‍ മന്ത്രി സംബന്ധിക്കുകയും ചെയ്തു. നാളെ വനം മന്ത്രി വയനാട്ടിലെത്തും. മന്ത്രിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നാളെ ഉന്നതതല യോഗവും ചേരും.
അതിനിടെ, മാനന്തവാടിയില്‍ നരഭോജി കടുവയെ പിടികൂടാനുള്ള തീവ്രശ്രമം നടക്കവെ പുളിക്കത്തൊടി ഷാനവാസിന്റെ വീടിന്റെ പിന്നില്‍ കടുവയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചു. വീട്ടുകാര്‍ ബഹളം വെച്ചതോടെ കടുവ വീടിന് പിറകിലെ കാട്ടിലേക്ക് പോയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിഷേധസമരം നടന്നുകൊണ്ടിരുന്ന ഓഫിസിന് സമീപത്താണ് കടുവയെ കണ്ടത്.
മയക്കുവെടി വയ്ക്കാനും, അവശ്യ സാഹചര്യത്തില്‍ വെടിവയ്ക്കാനുമുള്ള തോക്കുകളടക്കമുള്ള സജ്ജീകരണങ്ങള്‍ സഹിതമാണ് തിരച്ചില്‍. രണ്ടു വാക്കി ടോക്കികള്‍, 38 ക്യാമറ ട്രാപ്പുകള്‍, ഒരു ലൈവ് ക്യാമറ എന്നിവയും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. ഡോ. അജേഷ് മോഹന്‍ദാസ്, ഡോ. ഇല്ലിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സുല്‍ത്താന്‍ ബത്തേരി ആര്‍ആര്‍ടി സംഘം 2 ട്രാന്‍ക്വിലൈസേഷന്‍ ഗണ്ണുകള്‍, 2 ടൈഗര്‍ നെറ്റ്കള്‍ എന്നിവയോടൊപ്പം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം വീടിനു സമീപത്തെ സമുദായ ശ്മശാനത്തില്‍ ഇന്നു രാവിലെ 11 മണിയോടെ സംസ്‌കരിച്ചു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെയോടെയാണു ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.
മക്കള്‍ക്ക് അവസാനമായി കാണാന്‍ മുഖം പോലും ബാക്കിയുണ്ടായിരുന്നില്ല രാധയുടെ മൃതദേഹത്തില്‍. ശവപ്പെട്ടിക്കു മുകളില്‍ പതിപ്പിച്ച ഫോട്ടോയില്‍ കെട്ടിപ്പിടിച്ചു മകള്‍ അനീഷ പൊട്ടിക്കരഞ്ഞപ്പോള്‍ കണ്ടുനിന്നവര്‍ സങ്കടം അടക്കാന്‍ പാടുപെട്ടു. കടുവ കൊന്ന പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ രാധയുടെ തല പൂര്‍ണമായും കടുവ ഭക്ഷിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു പതിനൊന്നരയോടെയാണു മൃതദേഹം സംസ്‌കരിച്ചത്.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പെട്ടിയിലാക്കി കൊണ്ടുവന്ന മൃതദേഹം പെട്ടി തുറക്കാതെ തന്നെ സംസ്‌കരിക്കുകയായിരുന്നു. കടുവയെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും ഈ ഉത്തരവ് പ്രകാരം കടുവയെ വെടിവച്ചു കൊല്ലാന്‍ സാധിക്കില്ലെന്നുമാണു നാട്ടുകാരുടെ ആരോപണം.
രാവിലെ പത്തുമണിയോടെയാണു പ്രിയദര്‍ശിനി എസ്റ്റേറ്റ് ഓഫിസിനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ഉച്ചവരെ മുദ്രാവാക്യം വിളികളും പ്രതിഷേധവും തുടര്‍ന്നു. തോട്ടം തൊഴിലാളികളും സാധാരണക്കാരും താമസിക്കുന്ന സ്ഥലമാണു പഞ്ചാരക്കൊല്ലി. വനവും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രിയദര്‍ശിനി എസ്റ്റേറ്റും കൂടിച്ചേരുന്ന സ്ഥലം. കാട്ടുപോത്ത്, പന്നി, മാന്‍, കുരങ്ങ് തുടങ്ങിയവയുടെ ശല്യമുണ്ടായിരുന്നെങ്കിലും കടുവ എത്തുന്നത് ആദ്യമാണ്.