- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിഫോര്‍ണിയ കടലിലെ വന്‍ ഭൂകമ്പം നല്‍കുന്നത് ലോകത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന്റെ സാധ്യത; അമേരിക്കന്‍ തീരങ്ങളെ മുഴുവന്‍ കടലെടുക്കുന്ന കൂറ്റന്‍ സുനാമി സത്യമായേക്കും; കുറഞ്ഞത് 14000 പേരുടെ എങ്കിലും ജീവന്‍ എടുക്കുമെന്ന് ആശങ്ക
കാലിഫോര്‍ണിയ: കാലിഫോര്‍ണിയ കടലിലെ വന്‍ ഭൂകമ്പം നല്‍കുന്നത് ലോകത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന്റെ സാധ്യത. അമേരിക്കന്‍ തീരങ്ങളെ മുഴുവന്‍ കടലെടുക്കുന്ന കൂറ്റന്‍ സുനാമി സത്യമായേക്കും. കുറഞ്ഞത് 14,000 പേരുടെ എങ്കിലും ജീവന്‍ എടുക്കുമെന്ന് ആശങ്ക. അമേരിക്കയില്‍ അപകടരമായ സുനാമിക്ക് സാധ്യതയുടെണ്ടന്ന് ഹൊണോലുലുവിലെ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിരുന്നു. എങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം മുന്നറിയിപ്പ് പിന്‍വലിച്ചിരുന്നു.
അമേരിക്കയിലെ കാലിഫോര്‍ണിയ തീരത്തുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. കാലിഫോര്‍ണിയ, ഒറിഗോണ്‍ തീരപ്രദേശങ്ങളിലായിരുന്നു സുനാമി മുന്നറിയിപ്പ്. ഒറിഗോണ്‍ അതിര്‍ത്തിക്കടുത്തുള്ള തീരദേശ ഹംബോള്‍ട്ട് കൗണ്ടിയിലെ ഒരു ചെറിയ നഗരമായ ഫേണ്‍ഡെയില്‍ പ്രാദേശിക സമയം രാവിലെ 10:44ന് ആയിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രതയില്‍ ഭൂചലനം രേഖപ്പെടുത്തിയത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന തീരങ്ങളില്‍ അപകടകരമായ സുനാമിക്ക് സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ വിഭാഗം അറിയിച്ചത്.
തീരപ്രദേശത്തിന് സമീപമുള്ളവര്‍ അപകടസാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. പെട്രോളിയ, സ്‌കോട്ടിയ, കോബ് എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തില്‍ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ തിരമാലകള്‍ നിങ്ങളുടെ സമീപ തീരങ്ങളെ ബാധിച്ചേക്കാം. തീരദേശ ജലാശയങ്ങളില്‍ നിന്ന് മാറിനില്‍ക്കുക. ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ ഉള്‍നാടുകളിലേക്കോ നീങ്ങുക.
മടങ്ങിയെത്താന്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നതു വരെ തീരത്തു നിന്ന് അകന്നു നില്‍ക്കുക' എന്നായിരുന്നു മുന്നറിയിപ്പ്. സുനാമി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനം സുരക്ഷിതമായ സ്ഥലങ്ങള്‍ തേടി പാലായനം തുടങ്ങിയിരുന്നു. പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് പിന്‍വലിച്ച അറിയിപ്പുകള്‍ വന്നത്. 5.3 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അറിയിച്ച സുനാമി പിന്‍വലിച്ചതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍.