ഭർത്താവിന്റെ ദീര്‍ഘായുസിനായി വടക്കേ ഇന്ത്യയില്‍ സ്ത്രീകള്‍ വ്രതം അനുഷ്ടിച്ച് നടത്തുന്ന പ്രധാന ചടങ്ങാണ് കര്‍വ ചൗത്ത്. എന്നാൽ അടുത്തിടെ ഒരു വയോധികന്‍ നടത്തിയൊരു കര്‍വ ചൗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ലോകപ്രശസ്ത പോണ്‍ താരം മിയ ഖലീഫയ്ക്ക് വേണ്ടിയായിരുന്നു ഇദ്ദേഹത്തിന്‍റെ വ്രതം. സമൂഹ മാധ്യമായ എക്സ് ഹാന്‍ഡിലിലൂടെയാണ് രസകരമായ വാർത്ത പുറത്തെത്തിയത്. ഗുരു ജി എന്ന യൂസറാണ് വീഡിയോ പങ്കുവെച്ചത്.

സാധാരണ ഗതിയിൽ പുരുഷന്മാരല്ല ഈ ആചാരം നടത്തുന്നത്. എന്നാൽ വിവാഹിതരായ സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരുടെ ക്ഷേമത്തിനായി അനുഷ്ഠിക്കുന്നതാണ് ആചാരമെങ്കിലും വയോധികനും ഒട്ടും കുറവ് വരുത്തിയല്ല പൂജകൾ നടത്തുന്നത്. പൂജാ ചടങ്ങുകളിൽ ഉപയോഗിക്കുന്ന താലിയും കര്‍വ ചൗത്തില്‍ ചന്ദ്രനെ കാണാന്‍ ഉപയോഗിക്കുന്ന ചന്നിയുമെല്ലാം വയോധികനും ഉപയോഗിക്കുന്നുണ്ട്. പൂജ നടത്തുന്നതാവട്ടെ ഭിത്തിയിൽ പതിച്ചിരിക്കുന്ന മിയ ഖലീഫയുടെ ചിത്രത്തിലേക്ക് നോക്കിയാണ്.

വീഡിയോ പുറത്തുവന്നതോടെ വയോധികന്‍റെ കര്‍വ ചൗത്ത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. രസകരമായ ദൃശ്യങ്ങൾ ചിലര്‍ വെറും തമാശയായി മാത്രമെടുത്തപ്പോള്‍ മറ്റു ചിലര്‍ ഇത്തരം ആചാരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.

ഒരു സമൂഹം ഭക്തിയോടെയും വിശ്വാസത്തോടെയും കാണുന്ന കാര്യങ്ങൾ വെറും തമാശയായി ചിത്രീകരിക്കുന്നതായും വിമർശനമുണ്ട്. ഇത്തരം വിശ്വാസങ്ങൾ സോഷ്യല്‍ മീഡിയ സ്റ്റണ്ടായി മാറ്റുന്നത് സമൂഹത്തിൽ ദോഷമായ ഉദാഹരങ്ങൾ നൽകുമെന്നും ആരോപണങ്ങളുണ്ട്.

മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ,പഞ്ചാബ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലുമാണ് ആഘോഷിച്ചുവരുന്നത്. ചില ഇടങ്ങളില്‍ ഭാവി വരനുവേണ്ടി അവിവാഹിതകളായ യുവതികളും കര്‍വ ചൗത്ത് അനുഷ്ഠിക്കാറുണ്ട്.