- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഞ്ജിത്തിനെ 'ഇതിഹാസ'മാക്കിയ സജി ചെറിയാനെതിരെ ഇടതുരോഷം! രാഷ്ട്രീയമായി വിവരമില്ലെന്ന് മന്ത്രി തെളിയിക്കുന്നു, പാര്‍ട്ടി തിരുത്തണമെന്ന് ആഷിഖ് അബു
കൊച്ചി: മീടൂ ആരോപണം നേരിട്ട സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെ പിന്തുണച്ചു രംഗത്തുവന്ന സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാനെതിരെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ കടുത്ത രോഷത്തില്‍. ഇടതുപക്ഷ നേതാക്കളും ഇടതു അനുഭാവികളായ സിനിമാ പ്രവര്‍ത്തകരും മന്ത്രിക്കെതിരെ കടുത്ത അമര്‍ഷത്തിലാണ്. രഞ്ജിത്തിനെ ഇതിഹാസമെന്ന വിധത്തിലാണ് മന്ത്രി അവതരിപ്പിച്ചത്. കേസെടുക്കാന്‍ തയ്യാറല്ലെന്നും വ്യക്തമക്കി. ഇതോടെയാണ് കടുത്ത അമര്‍ഷം ഇടതു പ്രവര്‍ത്തകരില്‍ നിന്നും ഉയരുന്നത്. സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാനെതിരെ സംവിധായകന്‍ ആഷിഖ് അബുവും രംഗത്തുവന്നു. രാഷ്ട്രീയമായി വിവരമില്ലെന്ന് മന്ത്രി സജി […]
കൊച്ചി: മീടൂ ആരോപണം നേരിട്ട സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെ പിന്തുണച്ചു രംഗത്തുവന്ന സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാനെതിരെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ കടുത്ത രോഷത്തില്‍. ഇടതുപക്ഷ നേതാക്കളും ഇടതു അനുഭാവികളായ സിനിമാ പ്രവര്‍ത്തകരും മന്ത്രിക്കെതിരെ കടുത്ത അമര്‍ഷത്തിലാണ്. രഞ്ജിത്തിനെ ഇതിഹാസമെന്ന വിധത്തിലാണ് മന്ത്രി അവതരിപ്പിച്ചത്. കേസെടുക്കാന്‍ തയ്യാറല്ലെന്നും വ്യക്തമക്കി. ഇതോടെയാണ് കടുത്ത അമര്‍ഷം ഇടതു പ്രവര്‍ത്തകരില്‍ നിന്നും ഉയരുന്നത്.
സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാനെതിരെ സംവിധായകന്‍ ആഷിഖ് അബുവും രംഗത്തുവന്നു. രാഷ്ട്രീയമായി വിവരമില്ലെന്ന് മന്ത്രി സജി ചെറിയാന്‍ തെളിയിക്കുകയാണെന്ന് ആഷിഖ് അബു പറഞ്ഞു. എത്രയും പെട്ടെന്ന് സജി ചെറിയാന് പാര്‍ട്ടി ക്ലാസ് നല്‍കണമെന്നും ആഷിഖ് അബു ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയമല്ല സജി ചെറിയാന്‍ പറയുന്നത്. രഞ്ജിത് പദവിയില്‍ തുടരാന്‍ അര്‍ഹനല്ല. സര്‍ക്കാര്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തണമെന്നും ആഷിഖ് അബു ആവശ്യപ്പെട്ടു.
ഇടതുപക്ഷത്തിന്റെ നയം ഇതാണെന്ന് തനിക്ക് തോന്നുന്നില്ല. ചിലരുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നയം സ്വീകരിക്കുന്നത്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ മറ്റാരെയെങ്കിലും നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാന്‍ ഇതുവരെ പറഞ്ഞത് അജ്ഞതയാണ്. അത് തിരുത്തണം. ഇടതുപക്ഷത്തിന്റെ നിലപാട് ഇതല്ല. ഒന്നോ രണ്ടോ പേര്‍ മാത്രമാണ് വിഭിന്നമായ നിലപാട് സ്വീകരിച്ചത്. ഇടതുപക്ഷം ഉടന്‍ ഇതില്‍ തിരുത്തല്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമ്മയുടെ നിലപാടുകള്‍ വ്യക്തതയോടെ വിശദീകരിച്ചത് ജഗദീഷാണ്. ആദ്യമായാണ് അമ്മയുടെ നിലപാട് ഇത്രയും കൃത്യമായി വിശദീകരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുമ്പ് അഭിനയിക്കുകയാണ് സിദ്ദിഖ് ഇന്നലെയും ചെയ്തതെന്നും ആഷിഖ് അബു പറഞ്ഞു.
ബംഗാളി നടി ശ്രീലേഖ മിത്ര ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടുമായി വീണ്ടും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്തുവന്നിരുന്നു. ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് അവകാശപ്പെടുന്ന മന്ത്രി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി ഉറപ്പ് എന്നാണ് വിശദീകരിക്കുന്നത്.
രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് ശനിയാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും സജി ചെറിയാന്‍ സ്വീകരിച്ചത്. ആരോപണങ്ങളുടെ വസ്തുത പരിശോധിക്കേണ്ടതുണ്ടെന്നും ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പറഞ്ഞ മന്ത്രി, പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്നും പറഞ്ഞു. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ് വേട്ടക്കാര്‍ക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സര്‍ക്കാര്‍ പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കുറ്റം ചെയ്യുന്നവര്‍ക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാല്‍. നടപടി എടുക്കാന്‍ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചേ തീരുമാനത്തില്‍ എത്താന്‍ ആകൂവെന്ന് മന്ത്രി പ്രതികരിച്ചു. മീഡിയ വഴി ഉന്നയിച്ച മൊഴിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ സജി ചെറിയാന്‍, രഞ്ജിത്ത് അത് നിഷേധിച്ചില്ലേയെന്നും ചോദിച്ചു.
പരാതി നല്‍കിയാല്‍ ഏത് ഉന്നത ആണെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പരാതിയിലെ വസ്തുത അന്വേഷിക്കേണ്ടത് പൊലീസാണ്. ആരോപണം ഉയര്‍ന്നപ്പോള്‍ രഞ്ജിത്ത് മറുപടി പറഞ്ഞു. ആരോപണവും രഞ്ജിത്തിന്റെ മറുപടിയുമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഇക്കാര്യത്തില്‍ പരാതി വന്നാല്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറയുന്നു. ആരോപണത്തില്‍ കേസെടുത്താല്‍ അത് നിലനില്‍ക്കില്ലെന്നും പരാതി തന്നാല്‍ മാത്രമേ നടപടി സ്വീകരിക്കൂ എന്നുമാണ് മന്ത്രിയുടെ നിലപാട്. രഞ്ജിത്തുമായി താന്‍ സംസാരിച്ചോ എന്ന് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
അതേസമയം നടിയുടെ ആരോപണത്തിന് കഴിഞ്ഞ ദിവസം രഞ്ജിത്ത് നല്‍കിയ വിശദീകരണം നടി തള്ളിയിരുന്നു. സിനിമയുടെ ഓഡിഷന് വേണ്ടിയാണ് ശ്രീലേഖ മിത്രയെ വിളിച്ചിരുന്നുവെന്നും കഥാപാത്രത്തിന് ചേരാത്തതിനാല്‍ മടക്കിയയച്ചുവെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം. എന്നാല്‍ ഇത് നടി നിഷേധിച്ചു. താന്‍ കേരളത്തില്‍ വന്നത് സിനിമ ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെയാണ് തന്നെ ക്ഷണിച്ചിരുന്നതെന്നും ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് ആവര്‍ത്തിച്ചു. ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പക്ഷേ പരാതി നല്‍കാനും നടപടികള്‍ക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ഞാന്‍ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാന്‍ തയാറായാല്‍ പരാതിയുമായി മുന്നോട്ട് പോകും. സംഭവിച്ചത് തെറ്റായി എന്നെങ്കിലും രഞ്ജിത്ത് പറയണമെന്നും അവര്‍ ആവര്‍ത്തിച്ചു.
ബംഗാളി നടിയുടെ ലൈംഗികാതിക്രമ ആരോപണത്തില്‍ കൃത്യമായി അന്വേഷണം നടത്തി എത്ര ഉന്നതനാണെങ്കിലും നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയും നേരത്തെ വ്യക്താക്കിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ നടി ശ്രീലേഖ മിത്ര നടത്തിയ ആരോപണത്തിലാണ് വനിതാ കമ്മീഷന്റെ പ്രതികരണം.
സര്‍ക്കാരിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുുമെന്നും സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. ലൈംഗിക ചൂഷണത്തെ കുറിച്ച് വിവരം കിട്ടിയാല്‍ കേസ് എടുക്കാം, അന്വേഷിക്കാം. നടിയുടെ ആരോപണം അന്വേഷിക്കണം. ആരോപണം തെളിഞ്ഞാല്‍ രഞ്ജിത്തിനെ മാറ്റണം. നടി പരാതി ഉന്നയിച്ചെങ്കില്‍ തീര്‍ച്ചയായും അതില്‍ അന്വേഷിച്ച് വ്യക്തത വരുത്തി നടപടി എടുക്കണം. മാധ്യമങ്ങളിലൂടെയാണ് നടിയുടെ വിവരമറിഞ്ഞത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റേണ്ടതില്‍ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്.
തെളിയുന്ന പക്ഷം മാത്രമേ സ്ഥാനത്ത് നിന്നും മാറി നില്‍ക്കേണ്ടതുളളു. പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണം. എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. സിനിമാ മേഖലയിലടക്കം നേരത്തെ നടപടിയുണ്ടായിട്ടുണ്ട്. പരാതി ഉയര്‍ന്നാല്‍ അന്വേഷിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി വേണം. അന്വേഷണം നടക്കട്ടേയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വിശദീകരിച്ചു.
അതേസമയം ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം അന്വേഷണം നടത്തണമെന്ന് സിപിഐ നേതാവ് ആനി രാജ വ്യക്തമാക്കി. ബംഗാളി നടിയുടെ ആരോപണം കേരളത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്നതാണെന്നും ആനി രാജ പറഞ്ഞു.
നടപടി എടുക്കാന്‍ കടുംപിടുത്തതിന്റെ ആവശ്യമില്ലെന്ന് ആനിരാജ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനം തിരികെ നല്‍കണമെന്നും ആനി രാജ പറഞ്ഞു. പരാതിയെ പരസ്യമായി ആരോപണ വിധേയന്‍ തള്ളിയെന്നു പറഞ്ഞ് ഒഴിയാനാണെങ്കില്‍ രാജ്യത്ത് നിയമത്തിന്റെ ആവശ്യമില്ലല്ലോയെന്നും ആനി രാജ ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പവര്‍ ഗ്രൂപ്പിന്റെ പേര് വെളിപ്പെടുത്തണമെന്നും നടപടിയെടുക്കണമെന്നും ആനി രാജ പറഞ്ഞിരുന്നു. രഞ്ജിത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫും രംഗത്തെത്തി.