- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എന്റെ വീഡിയോ..പിടിച്ചാൽ ഉണ്ടല്ലോ?; എങ്കിൽ..ടിക്കറ്റ് കാണിക്ക്; അല്ലെങ്കില് പുറത്ത് പോ..ശല്യം ചെയ്യാതെ..!!; ട്രെയിനിലെ 'ഏസി' കോച്ചിലിരുന്ന് ടീച്ചറുടെ സുഖയാത്ര; ഒടുവിൽ ടിടിഇ യുടെ വരവിൽ സത്യം പുറത്ത്; വൈറലായി ദൃശ്യങ്ങൾ
ബീഹാർ: ടിക്കറ്റില്ലാതെ ട്രെയിൻ എ.സി. കോച്ചിൽ യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത റെയിൽവേ ടി.ടി.ഇ.യോട് രൂക്ഷമായി തർക്കുച്ച അധ്യാപികയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ബീഹാറിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപികയാണ് ഈ വിഷയത്തിൽ പ്രതിസ്ഥാനത്തുള്ളത്. സംഭവത്തെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ അധ്യാപികയ്ക്ക് നേരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്.
വിഡിയോയിൽ, ടി.ടി.ഇ. ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ അധ്യാപിക തർക്കിക്കുന്നതായാണ് കാണുന്നത്. "എഴുന്നേറ്റ് പോയില്ലെങ്കിൽ നീ എന്തു ചെയ്യും?" എന്ന് ടി.ടി.ഇ.യോട് ചോദിക്കുന്നതും, യാത്രക്കാരിയെ ഒരു കുറ്റവാളിയെപ്പോലെ കാണരുതെന്നും, തന്നെ ഉപദ്രവിക്കരുത് എന്നുമുള്ള പരാതികൾ പറയുന്നതും വിഡിയോയിൽ വ്യക്തമായി കാണാം.
താൻ തിരക്കിലാണെന്നും ഫോണിൽ നോക്കിയിരിക്കുകയാണെന്നും പറഞ്ഞുകൊണ്ടുള്ള അവരുടെ പ്രതികരണവും ഇതിനോടൊപ്പമുണ്ട്. സ്ത്രീകളുടെ വീഡിയോ എടുക്കാൻ പാടില്ലെന്നും പറഞ്ഞ് അവർ ടി.ടി.ഇ.യുടെ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തു.
ടിക്കറ്റ് ഇല്ലെങ്കിൽ പുറത്തുപോകണം എന്ന് ടി.ടി.ഇ. ആവശ്യപ്പെട്ടപ്പോൾ, കയ്യിൽ ടിക്കറ്റ് ഉണ്ടെന്ന് അധ്യാപിക അവകാശപ്പെട്ടെങ്കിലും അത് കാണിക്കാൻ തയ്യാറായില്ല. ഒടുവിൽ, ബാഗുമെടുത്ത് അവർ സംഭവസ്ഥലത്തുനിന്ന് പോകുന്നതും വിഡിയോയിൽ കാണാം. യാത്രക്കാരി ഒരു സർക്കാർ സ്കൂൾ അധ്യാപികയാണെന്നും സ്ഥിരമായി ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നയാളാണെന്നും ടി.ടി.ഇ. പറയുന്നുണ്ട്.
ഈ വിഡിയോയെ തുടർന്ന്, "സമൂഹത്തെ വാർത്തെടുക്കേണ്ടവർ തന്നെയാണ് ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത്" എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. "ഇവർ പഠിപ്പിക്കുന്ന കുട്ടികൾ നാളെ ട്രെയിൻ അവരുടേതാണെന്ന് അവകാശപ്പെടുമോ?" എന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്.
ഇത്തരം സംഭവങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വമേധയാ പരിഗണിച്ച് സർക്കാർ ജീവനക്കാരുടെ സാമൂഹിക പെരുമാറ്റച്ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനങ്ങൾക്ക് കർശന നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്. ടി.ടി.ഇ.ക്ക് തന്റെ ജോലി ചെയ്യാൻ മാത്രമാണ് ശ്രമിച്ചതെന്നും, ടിക്കറ്റ് ഉണ്ടെങ്കിൽ കാണിച്ചാൽ തീരുന്ന വിഷയമായിരുന്നെന്നും പലരും അഭിപ്രായപ്പെടുന്നു.