- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഡിവൈഡറില്‍ ഇടിച്ച് ബസ് മറിഞ്ഞത് 20 അടി താഴ്ചയിലേക്ക്; ബസിന്റെ മുന്‍ സീറ്റില്‍ ഇരുന്ന പതിനഞ്ചുകാരി ചില്ല് തകര്‍ന്ന് പുറത്തേക്ക് വീണ് ബസിന് അടിയിലായി; മരിച്ചത് കീരിത്തോടുകാരി അനീറ്റ ബെന്നി; മണിയമ്പാറയിലെ അപകടത്തില്‍ 25ഓളം പേര്‍ക്ക് പരിക്ക്; അപകടമുണ്ടാക്കിയത് കട്ടപ്പന-എറണാകുളം കെ എസ് ആര് ടി സി ബസ
ഇടുക്കി: കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു. മണിയമ്പാറയില്‍ ഭാഗത്താണ് അപകടമുണ്ടായത്. ബസിന്റെ അടിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയാണ് മരിച്ചത്. കീരിത്തോട് സ്വദേശിനിയായ അനീറ്റ ബെന്നിയാണ് മരിച്ചത്.
25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഊന്നുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം ഉണ്ടായത്. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ മറ്റുള്ളവരുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. ബസ് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയശേഷമാണ് പെണ്‍കുട്ടിയെ പുറത്തെടുത്തത്.
ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം ഉണ്ടായത്. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസിന് മുന്‍വശത്തെ സീറ്റിലിരുന്ന പെണ്‍കുട്ടി അപകട സമയം ചില്ല് തകര്‍ന്ന് പുറത്തേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.