- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബസ് യാത്രക്കിടെ ഛർദ്ദിക്കാൻ തോന്നി; തല പുറത്തിട്ട യാത്രക്കാരിയുടെ തലയറ്റുപോയി; ദാരുണാന്ത്യം; അപകടം എതിർ ദിശയിൽ വന്ന ലോറിയിടിച്ച്; ഇടി ശബ്ദത്തിൽ പലരും മുഖം തിരിച്ചു; ദാരുണ സംഭവം തിരക്കേറിയ റോഡിൽ; പോലീസ് സ്ഥലത്തെത്തി; നടുങ്ങി കർണാടക!
ഗുണ്ടൽപേട്ട്: ബസ് യാത്രക്കിടെ സ്ത്രീക്ക് ദാരുണാന്ത്യം. അപകടത്തിൽ യാത്രക്കാരിയുടെ തലയറ്റുപോയി. പലരും കാഴ്ച കണ്ട് നടുങ്ങി പോയി. കർണാടക ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. യാത്രകാരിക്ക് ഛർദ്ദിക്കാൻ തോന്നിയപ്പോൾ തല പുറത്തിട്ടതാണ് വിനയായത്.
ഛർദ്ദിൽ വന്നതും തല പുറത്തിട്ട സ്ത്രീയുടെ തലയിൽ എതിർ ദിശയിൽ വന്ന ലോറിയിടിക്കുകയായിരുന്നു. കണ്ടുനിന്ന ബാക്കി യാത്രക്കാർ പലരും കാഴ്ച കണ്ട് ഞെട്ടിപ്പോയി. കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
കർണാടക ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് അതിദാരുണമായി മരിച്ചത്. ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ട സ്ത്രീയുടെ തലയിൽ എതിർ ദിശയിൽ വന്ന ലോറിയിടിച്ചു. പിന്നാലെ സ്ത്രീയുടെ തലയും ഉടലും വേറെയായി. കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
സംഭവം നടന്നപ്പോൾ തന്നെ തൽക്ഷണം സ്ത്രീ മരിക്കുകയായിരുന്നു. തിരക്കേറിയ റോഡിലാണ് അപകടം സംഭവിച്ചത്. മൈസൂരു അർബൻ ഡിവിഷനിലെ ഡിവിഷണൽ കൺട്രോളർ, ഡിഎംഇ, ഡിടിഒ, എസ്ഒ എന്നിവർ പരിശോധനയ്ക്കായി സ്ഥലം സന്ദർശിച്ചു. സംഭവത്തിന്റെ കൃത്യമായ സാഹചര്യം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി ചാമരാജനഗർ പൊലീസ് സ്ഥിരീകരിച്ചു.
യാത്രയ്ക്കിടെ ബസിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാരിയിരുന്ന സ്ത്രീയെ അടുത്തുവന്ന ലോറി ഇടിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി ലോറിയുടെ ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. ദാരുണ സംഭവത്തിൽ കർണാടക നടുങ്ങിയിരിക്കുകയാണ്.