- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പപ്പയുടെ..മുന്നിൽ ഓടിക്കളിച്ച് കുട്ടി; പൊടുന്നനെ ചുമയും അസ്വസ്ഥതയും; നിമിഷ നേരം കൊണ്ട് ആരോഗ്യനില വഷളായി; പരിശോധനയിൽ ഡോക്ടർമാരുടെ കണ്ണ് നിറഞ്ഞു; പെയിന്റ് ഓയിൽ എടുത്ത് കുടിച്ച ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം; വേദന താങ്ങാനാകാതെ ഉറ്റവർ!
ഗുരുഗ്രാം: വീട്ടിൽ ഉണ്ടായിരുന്ന പെയിന്‍റ് ഓയിൽ എടുത്ത് കുടിച്ച് ഒന്നര വയസ്സുകാരി അതിദാരുണമായി മരിച്ചു. ഉത്തർപ്രദേശിലാണ് നടക്കും സംഭവം നടന്നത്. പിതാവിന്റെ മുന്നിലൂടെ ഓടികളിക്കവേ കുട്ടിയുടെ നില പൊടുന്നനെ മോശം ആവുകയായിരുന്നു. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഒരു ചെറിയ അശ്രദ്ധ കാരണമാണ് കുട്ടി മരിച്ചത്. പെയിന്‍റ് ഓയിൽ എടുത്ത് കുടിച്ചാണ് ഒന്നരവയസുകാരിയുടെ ജീവൻ നഷ്ടമായത്.
ഗുരുഗ്രാമിലെ ബിലാസ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സിദ്രാവലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ ബറേലിയിലെ സംസപൂർ ഗ്രാമത്തിൽ താമസിക്കുന്ന ധമേന്ദർ കുമാറിന്‍റെ മകൾ ദീക്ഷയാണ് ദാരുണമായി മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് വീട്ടിലെ കൂളറിന് പെയിന്‍റടിക്കുന്നതിനിടെയാണ് കുട്ടി പെയിന്‍റ് ഓയിൽ എടുത്ത് കുടിച്ചത്. സംഭവത്തിന് പിന്നാലെ ആരോഗ്യനില വഷളായ പെൺകുട്ടി ഇന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
വീട്ടിൽ കൂളറിൽ പെയിന്റ് ചെയ്യുന്നതിനിടെ മകൾ ദീക്ഷ തന്റെ അടുത്തേക്ക് വന്നു. ഒരു കുപ്പിയിൽ പെയിന്‍റ് ഓയിൽ ഉണ്ടായിരുന്നു. കുട്ടി അതെടുത്ത് കുടിച്ചത് കണ്ടില്ല. മകൾ ശാരീരിക അസ്വസ്ഥത കാട്ടിയതോടെ നോക്കിയപ്പോഴാണ് പെയിന്‍റ് ഓയിൽ കുടിച്ചതായി കണ്ടതെന്ന് കുമാർ പറയുന്നു. കുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ബിലാസ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രഥമിക ചികിത്സ നൽകി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സക്കിടെ ഒടുവിൽ കുട്ടി മരിക്കുകയായിരുന്നു.
ഐഎംടി മനേസറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കാരനാണ് ധമേന്ദർ കുമാർ. ഗുരുഗ്രാമിലെ സിദ്രാവലി ഗ്രാമത്തിൽ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ച് വരികയാണ്. രണ്ട് പെൺമക്കളും ഒരു മകനുമടക്കം മൂന്ന് മക്കളാണ് ദമേന്ദറിന്. ഇവരിൽ ഇളയ കുട്ടിയാണ് ദാരുണമായി മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പോലീസ് കുഞ്ഞിന്റെ മൃതദേഹം കുടുംബത്തിന് കൈമാറിയതായി അറിയിച്ചു.