- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിനിമ ചര്‍ച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തു'; യുവനടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്; മുന്‍കൂര്‍ ജാമ്യം തേടാന്‍ സാധ്യത
തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവനടിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സഘം. 2016ല്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ കേസെടുത്ത ശേഷമാണ് മ്യൂസിയം എസ്‌ഐ ആശചന്ദ്രന്‍ നടിയുടെ മൊഴി രേഖപ്പെടുത്തിയത്.കോടതി വഴി യുവനടിയുടെ രഹസ്യമൊഴിയുമെടുക്കും. ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്യുന്ന ഓരോ കേസും പ്രത്യേക സംഘത്തിന് കൈമാറുമ്പോള്‍ ഡിജിപി പ്രത്യേകം ഉത്തരവുകളിറക്കും. അതിനിടെ, സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയെന്നാണ് […]
തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവനടിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സഘം. 2016ല്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ കേസെടുത്ത ശേഷമാണ് മ്യൂസിയം എസ്‌ഐ ആശചന്ദ്രന്‍ നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
കോടതി വഴി യുവനടിയുടെ രഹസ്യമൊഴിയുമെടുക്കും. ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്യുന്ന ഓരോ കേസും പ്രത്യേക സംഘത്തിന് കൈമാറുമ്പോള്‍ ഡിജിപി പ്രത്യേകം ഉത്തരവുകളിറക്കും. അതിനിടെ, സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയെന്നാണ് വിവരം.
നിള തിയറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും ഇതിനു ശേഷം സിനിമ ചര്‍ച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. ഇന്നലെ ഡിജിപിക്ക് കൈമാറിയ പരാതി പ്രത്യേക സംഘം വഴിയാണ് കേസെടുക്കാനായി മ്യൂസിയം പൊലീസിന് കൈമാറിയത്.
പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇനി കൂടുതല്‍ തെളിവുകളും സാക്ഷി മൊഴികളും പൊലീസ് ശേഖരിക്കും. പരാതിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന സിദ്ദിഖിന്റെ പരാതിയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും നടത്തി. രഹസ്യ മൊഴിക്കായി വൈകാതെ മജിസ്‌ട്രേറ്റിന് മുന്നില്‍ അപേക്ഷ നല്‍കും.
കഴിഞ്ഞ ദിവസമാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെതിരേ തെളിവുകള്‍ കൈവശമുണ്ടെന്നാണ് നടി അവകാശപ്പെട്ടിരുന്നത്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ന്ന വനിതാ പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെ സിനിമയില്‍ നിന്ന് വിലക്കണമെന്നും കൊടും ക്രിമിനലാണ് സിദ്ദിഖെന്നും നടി പറഞ്ഞിരുന്നു. ഹോട്ടല്‍ ജീവനക്കാരികളോട് സിദ്ദിഖ് മോശമായി പെരുമാറിയെന്നും നടി ആരോപിച്ചിരുന്നു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവനടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. നടന്‍ സിദ്ദിഖില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമം നേരിട്ടെന്നും തന്റെ പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏഴ് വര്‍ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി.
ലൊക്കേഷനില്‍ വെച്ച് യുവ നടന്‍ മോശമായി പെരുമാറിയെന്ന് പരാതിപ്പെട്ട നടിയുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. പരാതിയില്‍ നിന്നും പിന്‍മാറാന്‍ വിദേശത്തുനിന്നടക്കം ഭീഷണയുണ്ടെന്ന് നടി പറഞ്ഞു. നിലവില്‍ 16 പരാതികളാണ് പ്രത്യേക സംഘത്തിന് ലഭിച്ചത്. പരാതികള്‍ പരിശോധിക്കാനും കേസെടുക്കണമെങ്കില്‍ ശുപാര്‍ശ ചെയ്യാനുമാണ് 7 അംഗം സംഘത്തെ നിയോഗിച്ച് ഡിജിപി ഉത്തരവിറക്കിയത്.
നേരിട്ട് കേസ് എടുക്കുന്നതിനെക്കുറിച്ച് ഉത്തരവില്‍ പറഞ്ഞിട്ടില്ല.സീല്‍ഡ് കവറില്‍ അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഉത്തരവ് കൈമാറിയത്. ലൈംഗിക പീഢനം നടന്ന സ്ഥലം എവിടെയാണോ ആ സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ കേസ് എടുക്കാനാണ് തീരുമാനം. പ്രത്യേക സംഘത്തിലെ ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് ഇത്തരം കേസുകള്‍ കൈമാറി ഡിജിപി പ്രത്യേകം ഉത്തരവിറക്കും.
അന്വേഷണത്തിന് അതാത് ജില്ലയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംഘമുണ്ടാക്കും. അതേ സമയം ,2011 ലെ പൊലീസ് ആക്ട് പ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള ഉത്തരവിറക്കാനുള്ള അധികാരം സര്‍ക്കാരിന് മാത്രമാണെന്നും ഡിജിപിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്നുമാണ് നിയമവൃത്തങ്ങള്‍ ചൂണ്ടികാട്ടുന്നത്. എന്നാല്‍, ക്രിമിനല്‍ നടപടി ചട്ടം 36, 157 പ്രകാരം സംസ്ഥാന പൊലീസ് മേധാവിക്ക് പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കാന്‍ അധികാരമുണ്ടെന്ന് ആഭ്യന്തരവകുപ്പ് ചൂണ്ടികാട്ടുന്നു. വിജിലന്‍സ് ഉള്‍പ്പടെ മറ്റ് വകുപ്പുകളെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിക്കുമ്പോഴാണ് സര്‍ക്കാര്‍ ഉത്തരവിന്റെ ആവശ്യമെന്നും ചൂണ്ടാകാണിക്കുന്നു
നിയമോപദേശം തേടി നടന്മാര്‍
മലയാള സിനിമയില്‍ ലൈംഗികാരോപണ പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തുന്ന സാഹചര്യത്തില്‍ നിയമോപദേശം തേടി മുന്‍നിര നടന്മാര്‍. എം മുകേഷ്, ഇടവേള ബാബു, അലന്‍സിയര്‍ തുടങ്ങിയവരാണ് നിയമോപദേശം തേടിയത്. ഹൈക്കോടതിയില്‍ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. സിദ്ദിഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. നടന്‍ ബാബുരാജും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചേക്കുമെന്നും വിവരമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ലൈംഗികാതിക്രമ പരാതികളാണ് മലയാളത്തിലെ പ്രമുഖ നടന്മാരും സംവിധായകരും പിന്നണി പ്രവര്‍ത്തകര്‍ക്കുമെതിരെ ഉയരുന്നത്. ആരോപണങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദവി ചെയര്‍മാന്‍ സ്ഥാനവും സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനവും രാജി വെച്ചിരുന്നു. ആരോപണ വിധേയരായവര്‍ക്കെതിരെ നടപടിയില്ലെന്ന വിമര്‍ശനം ശക്തമാകവെയാണ് പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം അമ്മ എക്സിക്യൂട്ടീവ് അംഗങ്ങള്‍ അടക്കം രാജിവെക്കുകയും ഭരണസമിതി പിരിച്ചുവിടുകയും ചെയ്തത്.
സംവിധായകന്മാരായ രഞ്ജിത്ത്, ശ്രീകുമാര്‍ മേനോന്‍, നടന്മാരായ സിദ്ദിഖ്, മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ബാബുരാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു തുടങ്ങിയവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ നിലവില്‍ പരാതി ലഭിച്ചിരിക്കുന്നത്.