ഗോള ഭീകര സംഘടനായ ഹമാസിനെ തീവ്രാദികള്‍ എന്ന് വിളിക്കാന്‍ പോലും പറ്റാത്ത സ്ഥലമാണ് കേരളം. നേരത്തെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഒരുപരിപാടിക്കിടെ അങ്ങനെ പറഞ്ഞതിന്റെ പേരിലുണ്ടായ പുകിലുകള്‍ രാഷ്ട്രീയ കേരളം കണ്ടതാണ്. ഇവിടുത്തെ ഇടത്-വലത് സംഘടനകള്‍ക്ക് ഒരുപോലെ ഹമാസ് പോരാളികളാണ്. മുമ്പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നു കാലത്ത്, ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ ഒരു മലയാളി നഴ്സ് കൊല്ലപ്പെട്ടപ്പോള്‍, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസിറ്റില്‍ തീവ്രവാദം എന്ന വാക്ക് കയറിയതും, പോസ്റ്റ് പലതവണ എഡിറ്റ് ചെയ്യപ്പെട്ടതും വിവാദമായിരുന്നു.

ഇസ്ലാമോ-ലെഫ്റ്റ് എന്ന രാഷ്ട്രീയം പ്രബലമായ കേരളത്തില്‍, സെലിബ്രിറ്റികളും, സാഹിത്യകാരന്‍മാരുമൊക്കെ ഹമാസിനെ വിമര്‍ശിക്കാതെ, ഇസ്രയേലിനെ മാത്രം ആക്രമിച്ച്, കാലം കഴിക്കയാണ് പതിവ്. ഇപ്പോഴിതാ പൊതുവെ ടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് പ്രതികരിക്കുന്ന നടന്‍ വിനയാകനും ഹമാസ് വിഷയത്തില്‍ പെട്ടിരിക്കയാണ്.

ഹമാസും ഇസ്രയേലും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ ഇടപെടേണ്ടതില്ലെന്ന് നടന്‍ വിനായകന്റെ പോസ്റ്റ്. ഒരേ കുടുംബത്തില്‍ പെട്ടവര്‍ നടത്തുന്ന യുദ്ധത്തില്‍ ആരുടെയും ഒപ്പം നില്‍ക്കേണ്ട കാര്യമില്ല എന്നാണ് വിനായകന്‍ പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്ക് താരം നിലപാട് അറിയിച്ചതോടെ നിമിഷങ്ങള്‍കൊണ്ട് ഇസ്ലാമിസ്റ്റുകളുടെ പൊങ്കാലയാണ് കമന്റില്‍ ഉണ്ടായത്.

'എണ്ണയുടെ വില കൂടുമ്പോള്‍, അവശ്യ സാധനങ്ങളുടെ വില കൂടുമ്പോള്‍ ബ്രഹ്‌മാവിന്റെ മക്കളും ബുദ്ധിമുട്ടു നേരിടേണ്ടി വരും'', 'തനിക്കിനി സപ്പോര്‍ട്ട് ഇല്ല' എന്നിങ്ങനെ നീളുന്നു കമന്റുകള്‍. ചില കമന്റുകള്‍ ഏറെ വൈകാരികമായിരുന്നു. തനിക്കുനേരെ ജാതി അധിക്ഷേപം ഉണ്ടായപ്പോള്‍ നിങ്ങളുടെ കുടുംബ പ്രശ്നം എന്ന് പറഞ്ഞ് ഒഴിഞ്ഞോ എന്നാണ് ഒരാളുടെ ചോദ്യം. 'തീവ്രവാദികളുടെ ഭീഷണി പോസ്റ്റ് മുക്കി പോസ്റ്റ്മാന്‍ ഓടും' എന്നും ചിലര്‍ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്. അത് ശരിയാവുകയും ചെയ്തു. അല്‍പ്പ സമയത്തിനുശേഷം പോസ്റ്റ് മുങ്ങുകയും ചെയ്തു.



ഒരു നടനുപോലും സ്വന്തന്ത്രമായി അഭിപ്രായം പറയാന്‍ കഴിയാത്ത രീതിയില്‍, കേരളം മാറിക്കഴിഞ്ഞു എന്നതിന്റെ ഉദാഹരണമായി പലരും ഇതിനെ ചൂണ്ടിക്കാട്ടുന്നുണ്ട്. അബോധമായി അവര്‍ ഇസ്ലാമിസ്റ്റുകളെ പേടിക്കയാണെന്നും, കേരളം ഹമാസിനൊപ്പമാണെന്നതിന് ഒരു തെളിവ് കൂടിയാണ് ഇതെന്നും സ്വതന്ത്രചിന്തകരായ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഹമാസ് ഭീകരന്‍ യഹിയ സിന്‍വറിന്റെ മരണത്തില്‍ ആഹ്ലാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള നേതാക്കള്‍ എത്തിയപ്പോഴും, കേരളത്തില്‍ സിന്‍വറിനായി മയ്യത്ത് നമസ്‌ക്കാരംപോലും നടന്നിരുന്നു.

അമേരിക്കയ്ക്കും, ലോകത്തിനും നല്ലൊരു ദിവസം എന്നായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രതികരണം. അമേരിക്ക മാത്രമല്ല, വിവിധ യൂറോപ്യന്‍ രാജ്യങ്ങളും, മതനിരപേക്ഷത കൊതിക്കുന്നവരുമെല്ലാം സിന്‍വറിന്റെ മരണത്തില്‍ ആശ്വസിക്കയാണ്. അപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ യുവജന - വിദ്യാര്‍ഥി സംഘടനകളായ സോളിഡാരിറ്റി, എസ്ഐഒ എന്നിവയുടെ നേതൃത്വത്തില്‍ സിന്‍വറിനായി ഇവിടെ മയത്തു നമസ്‌ക്കാരം നടന്നത്. നേരത്തെ സോളിഡാരിറ്റി മലപ്പുറത്ത് നടത്തിയ വെബിനാറില്‍, ഹമാസ് ഭീകരന്‍ ഖാലിദ് മിഷല്‍ ഓണ്‍ലൈനായി പങ്കെടുത്തതും വലിയ വിവാദമായിരുന്നു.