- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദാനിയെ വെട്ടിലാക്കിയ ഹിന്‍ഡന്‍ബര്‍ഗ്; ഇന്ത്യയെക്കുറിച്ചുള്ള വലിയ വിവരം പുറത്തുവരും' എന്ന് പുതിയ ട്വീറ്റ്; വീണ്ടും ഇന്ത്യന്‍ ഓഹരി വിപണി ചാഞ്ചാടുമോ?
ന്യൂഡല്‍ഹി: ഇന്ത്യയെക്കുറിച്ച് വലിയ വിവരം പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. എക്‌സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഹിന്‍ഡന്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്. 'ഇന്ത്യയെക്കുറിച്ചുള്ള വലിയ വിവരം പുറത്തുവരും' എന്നാണ് അറിയിപ്പ്. അതേസമയം പുതിയ റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെ കുറിച്ചുള്ളതാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 2023 ജനുവരിയില്‍ അദാനിയുടെ കമ്പനിക്കെതിരായ വിവരങ്ങള്‍ പുറത്തുവിട്ടതും ഹിന്‍ഡന്‍ബര്‍ഗായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തില്‍ 72 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായിരുന്നു. വിദേശത്ത് രൂപീകരിച്ച കടലാസ് കമ്പനികളില്‍ നിന്നും […]
ന്യൂഡല്‍ഹി: ഇന്ത്യയെക്കുറിച്ച് വലിയ വിവരം പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. എക്‌സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഹിന്‍ഡന്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്. 'ഇന്ത്യയെക്കുറിച്ചുള്ള വലിയ വിവരം പുറത്തുവരും' എന്നാണ് അറിയിപ്പ്. അതേസമയം പുതിയ റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെ കുറിച്ചുള്ളതാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
2023 ജനുവരിയില്‍ അദാനിയുടെ കമ്പനിക്കെതിരായ വിവരങ്ങള്‍ പുറത്തുവിട്ടതും ഹിന്‍ഡന്‍ബര്‍ഗായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തില്‍ 72 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായിരുന്നു. വിദേശത്ത് രൂപീകരിച്ച കടലാസ് കമ്പനികളില്‍ നിന്നും സ്വന്തം കമ്പനികളിലെ ഓഹരികളില്‍ നിക്ഷേപം നടത്തി ഓഹരിവില പെരുപ്പിച്ചുകാട്ടിയെന്നാണ് ആരോപിച്ചത്. അദാനി ഗ്രൂപ്പ് വന്‍ ലാഭം കൊയ്തു എന്ന ആക്ഷേപം ഏറെ ചര്‍ച്ചയായിരുന്നു.
2023 ജനുവരിയിലായിരുന്നു അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ടിനു പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ മൂല്യം കുത്തനെ ഇടിഞ്ഞ് നിലംപതിച്ചു. ലോക സമ്പന്നരുടെ പട്ടികയില്‍ മൂന്നാമനായിരുന്ന ഗൗതം അദാനി ഏതാനും ആഴ്ചകള്‍ കൊണ്ട് 38-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനിയുടെ ആസ്തിയില്‍ 80 ബില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടായതായാണു വിവരം.
കഴിഞ്ഞ മാസം ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) നോട്ടിസ് നല്‍കിയിരുന്നു. അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് വെളിപ്പെടുത്തിയതിലാണു നടപടി. ഹിന്‍ഡന്‍ബര്‍ഗ് തന്നെയാണ് കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ച വിവരം പുറത്തുവിട്ടത്. ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചെന്നാണ് നോട്ടിസില്‍ പറയുന്നത്.
അദാനി ഗ്രൂപ്പിന്റെ കമ്പനി അക്കൗണ്ടിങ്ങിലും കോര്‍പ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്നായിരുന്നു ഹിന്‍ഡെന്‍ബര്‍ഗിന്റെ ആരോപണം. അദാനി എന്റര്‍പ്രൈസസിന് എട്ടു വര്‍ഷത്തിനിടെ അഞ്ച് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്നങ്ങളുടെ സൂചനയാണ്. വിപണിയില്‍ വലിയ രീതിയില്‍ കൃത്രിമം നടക്കുന്നു. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൗറീഷ്യസ്, യു.എ.ഇ., കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ഷെല്‍ കമ്പനികള്‍ വഴിയാണ് വിപണിയില്‍ കൃത്രിമം നടത്തുന്നതെന്നായിരുന്നു ആരോപണം. 129 പേജുള്ള റിപ്പോര്‍ട്ട് തങ്ങളുടെ രണ്ടു വര്‍ഷത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയതാണെന്നും ഹിന്‍ഡെന്‍ബര്‍ഗ് അവകാശപ്പെട്ടു. സംഭവത്തില്‍ ഇരുകമ്പനികളും തമ്മില്‍ വലിയ വാദപ്രതിവാദങ്ങളും നടന്നു. കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ആയുധമായി പ്രതിപക്ഷവും റിപ്പോര്‍ട്ടിനെ ഉയര്‍ത്തിക്കാണിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്ത സുപ്രധാന റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് അറിയിച്ചിരിക്കുന്നത്.