- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ട്രാക്ടറില്‍ ഡ്രൈവറിന്റെ വശത്തായുള്ള മള്‍ഗാഡില്‍ ഇരുന്ന് യാത്ര ചെയ്ത എഡിജിപി; സ്വാമി അയ്യപ്പന്‍ പാതയില്‍ ആ സമയത്ത് സിസിടിവി പ്രവര്‍ത്തിച്ചില്ലെന്ന് വന്നാല്‍ അത് വലിയ സുരക്ഷ വീഴ്ചയാകും; ആ സന്നിധാന യാത്ര പുറത്തെത്തിയത് പോലീസിനുള്ളില്‍ നിന്നും; എഡിജിപി അജിത് കുമാര്‍ വീണ്ടും പ്രതിക്കൂട്ടില്‍; ഹൈക്കോടതി വാളെടുക്കുമോ?
ശബരിമല: പമ്പയില്‍നിന്ന് ശബരിമലയിലേക്ക് ട്രാക്ടറില്‍ യാത്രചെയ്തതിന് എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം നിര്‍ണ്ണായകമാകും. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണനാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് പരിഗണിക്കും. ഇതില്‍ അജിത് കുമാറിനെതിരെ കുറ്റപ്പെടുത്തലുണ്ട്. പോലീസില്‍നിന്നുതന്നെയാണ് യാത്രാവിവരം ചോര്‍ന്നതെന്ന വിവരവും ചര്‍ച്ചകളില്‍ എത്തിയിട്ടുണ്ട്. പമ്പ-ശബരിമല പാതയില്‍ ചരക്കുനീക്കത്തിനുമാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്ന് 12 വര്‍ഷം മുമ്പാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതാണ് എഡിജിപി ലംഘിച്ചത്.
പമ്പ-ശബരിമല പാതയില്‍ ചരക്കുനീക്കത്തിനുമാത്രമേ ട്രാക്ടറുകള്‍ ഉപയോഗിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് മറികടന്നാണ് എഡിജിപി ശനിയാഴ്ച സന്നിധാനത്തേക്കും ഞായറാഴ്ച തിരിച്ച് പമ്പയിലേക്കും ട്രാക്ടറില്‍ യാത്രചെയ്തത്. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നാണ് വീഴ്ചയുണ്ടായത്. യാത്രയുടെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ടിന്മേല്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് തുടര്‍നടപടി സ്വീകരിക്കും. തൃശൂര്‍ പൂരവും പിവി അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങളുമെല്ലാം എംആര്‍ അജിത് കുമാറിന് വിനയായിരുന്നു. ഇതെല്ലാം സര്‍ക്കാരിന്റെ പിന്തുണയില്‍ ഏതാണ്ട് അതിജീവിച്ചു. അതിനിടെയാണ് പുതിയ വിവാദം. ഇതില്‍ ഹൈക്കോടതി ഉറച്ച നിലപാട് എടുത്താല്‍ അജിത് കുമാര്‍ പ്രതിസന്ധിയിലാകും.
പോലീസ് ട്രാക്ടറിലായിരുന്നു അജിത് കുമാറിന്റെ യാത്ര. ശനിയാഴ്ച വൈകീട്ടാണ് എഡിജിപി, പോലീസിന്റെ ട്രാക്ടറില്‍ സന്നിധാനത്തേക്ക് പോയത്. ദര്‍ശനം കഴിഞ്ഞ് ഞായറാഴ്ച, ട്രാക്ടറില്‍ത്തന്നെ മടങ്ങി. സ്വാമി അയ്യപ്പന്‍ റോഡില്‍ സിസിടിവി ക്യാമറ നിരീക്ഷണമില്ലാത്ത ഭാഗത്തുനിന്ന് ട്രാക്ടറില്‍ കയറി. സന്നിധാനത്ത് വലിയനടപ്പന്തലിന് സമീപം ചെരിപ്പുകള്‍ വില്‍ക്കുന്ന കടകള്‍ക്കുസമീപമാണ് വന്നിറങ്ങിയത്. തിരിച്ചുള്ള യാത്രയിലും ഇതേരീതി അവലംബിച്ചു. കേരളാ പോലീസിലെ ഏറ്റവും മുതിര്‍ന്ന എഡിജിപിയാണ് അജിത് കുമാര്‍. അടുത്ത ഒഴിവില്‍ ഡിജിപിയാകേണ്ട വ്യക്തി. അതുകൊണ്ട് തന്നെ ഹൈക്കോടതി നടപടികള്‍ ഏറെ നിര്‍ണ്ണായകമാകും. പോലീസിലെ ചേരി പോരും ഈ വിവാദം വീണ്ടും കൂട്ടും.
നവഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ച് ശബരിമ ല നട തുറന്നിരുന്നു. ഈ സമയത്താണ് എം. ആര്‍ അജിത്കുമാര്‍ ശബരിമല ദര്‍ശന ത്തിനെത്തിയത്. ഇത് സംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാന ത്തിലാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍. ജയകൃഷ്ണന്‍ റിപ്പോര്‍ട്ട് നല്കിയത്. എ.ഡി. ജി.പി ട്രാക്ടറില്‍ ഡ്രൈവറിന്റെ വശത്തായുള്ള മള്‍ഗാഡില്‍ ഇരുന്ന് യാത്രചെയ് തതെന്നാണ് വിവരം. എ.ഡി.ജി. പി
ട്രാക്ടറില്‍ സഞ്ചരിച്ച സാമി അയ്യപ്പന്‍ പാതയില്‍ ഇടവിട്ട് ക്യാമറകള്‍ സ്ഥാപി ച്ചിട്ടുണ്ട്. അതിനാല്‍ ക്യാമറകള്‍ പരിശോധിക്കേണ്ടി വരും.
ഇവിടങ്ങളില്‍ ക്യാമറ പ്രവര്‍ത്തിച്ചിരുന്നില്ലെങ്കില്‍ അത് വന്‍ സുരക്ഷാ പാളിച്ച യിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പണം വാങ്ങി ട്രാക്ടറില്‍ ആള്‍ക്കാരെ കൊണ്ടു പോകുന്നതായുള്ള ഡോളി തൊ ഴിലാളികളുടെ റിട്ട് ഹര്‍ജിയിലാണ് ട്രാക്ടറില്‍ യാത്രക്കാരെ കയറ്റുന്ന ത് തടഞ്ഞ് കൊ ണ്ട് 2021ല്‍ ഹൈ ക്കോടതി വിധി പുറപ്പെടുവിച്ചത്. പമ്പ- സന്നിധാനം പാത യില്‍ ചരക്ക് നീക്ക ത്തിന് മാത്ര മെ ട്രാക്ടര്‍ ഉപ യോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ യാത്ര പോകാന്‍ പാ ടില്ലെന്നുമാണ് വിധി.