- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേര്‍ക്കു നേരെ ഇടിക്കുന്ന വാഹനങ്ങള്‍; അടൂര്‍ ബൈപ്പാസില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
അടൂര്‍: ബൈപ്പാസില്‍ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരണപ്പെട്ട അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി ഏഴിനുണ്ടായ അപകടത്തില്‍ അടൂര്‍ ചാവടിയില്‍ ഗ്ലോറി വില്ലയില്‍ പരേതനായ സി.ജി.ഗീവര്‍ഗ്ഗീസിന്റേയും ശോഭയുടേയും മകന് ടോം സി. വര്‍ഗീസ് (23), പത്തനംതിട്ട ഓമല്ലൂര്‍ വാഴമുട്ടം മഠത്തില്‍ തെക്കേതില്‍ രാജീവിന്റേയും ശ്രീലതയുടേയും മകന് ജിത്തു രാജ്(26) എന്നിവരാണ് മരിച്ചത്. കാറില്‍ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം തൈക്കാട് അനന്തഭവനം രത്നമണിയ്ക്ക് നിസാര പരുക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ദിശ […]
അടൂര്‍: ബൈപ്പാസില്‍ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരണപ്പെട്ട അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി ഏഴിനുണ്ടായ അപകടത്തില്‍ അടൂര്‍ ചാവടിയില്‍ ഗ്ലോറി വില്ലയില്‍ പരേതനായ സി.ജി.ഗീവര്‍ഗ്ഗീസിന്റേയും ശോഭയുടേയും മകന് ടോം സി. വര്‍ഗീസ് (23), പത്തനംതിട്ട ഓമല്ലൂര്‍ വാഴമുട്ടം മഠത്തില്‍ തെക്കേതില്‍ രാജീവിന്റേയും ശ്രീലതയുടേയും മകന് ജിത്തു രാജ്(26) എന്നിവരാണ് മരിച്ചത്.
കാറില്‍ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം തൈക്കാട് അനന്തഭവനം രത്നമണിയ്ക്ക് നിസാര പരുക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ദിശ തെറ്റി വന്ന കാറില്‍ ബൈക്ക് ഇടിച്ചു കയറുന്നതായിട്ടാണ് ദൃശ്യങ്ങളിലുള്ളത്. സുഹൃത്തും ഏഴംകുളം സ്വദേശിയുമായ രാഹുല്‍ അടൂര്‍ ബൈപ്പാസിലുള്ള ബൂസ്റ്റര്‍ ചായക്കടയില്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ രാഹുലിന്റെ ബൈക്കുമായി ജിത്തുവും ടോമും കരുവാറ്റ സിഗ്നല്‍ ഭാഗത്തേക്ക് ഓടിച്ചു പോകുന്ന വഴിയാണ് അപകടം.
ഈ സമയം കരുവാറ്റ സിഗ്നല്‍ ഭാഗത്തുനിന്നും അടൂര്‍ ബൈപ്പാസിലേക്ക് വന്ന ബെന്‍സ് കാര്‍ തെറ്റായ ദിശയില്‍ വന്നു ടോമും ജിത്തുവും സഞ്ചരിച്ചിരുന്ന മോട്ടോര്‍സൈക്കിള്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിലവില്‍ കാര്‍ അടൂര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്.