റിയാദ്: കടലേഴും താണ്ടിയാണ് അബ്ദുല്‍ റഹീമിന്റെ ഉമ്മ ഫാത്തിമ സൗദിയിലെത്തിയത്. വിമാനം കയറുമ്പോഴും ഈ മണ്ണിലിറങ്ങുമ്പോഴും 18 വര്‍ഷത്തിന് ശേഷം മകനെ ഒരു നോക്കു കാണാമെന്ന മോഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. മകനെ കാണിക്കാമെന്ന വാക്കിന് മുന്നില്‍ അവര്‍ മറ്റെല്ലാം മറന്ന് വിമാനം കയറുകയും ചെയ്തു. ഒടുവില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബുദള്‍ റഹീമിനെ അമ്മ ഫാത്തിമ 18 വര്‍ഷങ്ങള്‍ക്ക് ശേഷം നേരില്‍ കണ്ടു. റിയാദ് അല്‍ ഇസ്‌ക്കാന്‍ ജയിലില്‍ വച്ചായിരുന്നു വൈകാരിക കൂടിക്കാഴ്ച. പതിനെട്ടുവര്‍ഷത്തിനുശേഷമാണ് ഇരുവരു തമ്മില്‍ കാണുന്നത്. ഉംറ നിര്‍വഹിച്ച ശേഷമാണ് മകനെ കാണാന്‍ ഫാത്തിമ റിയാദിലെ ജയിലിലെത്തിയത്.

കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുള്‍ റഹീമാണ് സൗദിയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വര്‍ഷമായി ജയിലില്‍ കഴിയുന്നത്. നേരത്തെ മോനെ കാണാന്‍ ഒരു ശ്രമം നടത്തിയെങ്കിലും റഹീം അതിന് അനുവദിച്ചിരുന്നില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു സംസാരം. മകനെ നേരില്‍ കാണാന്‍ സാധിക്കാത്തതില്‍ അമ്മ മടങ്ങി പോകുകയും ചെയ്തു.

ജയിലിനകത്തേക്ക് കടക്കുമ്പോള്‍ മനസില്‍ നല്ല സന്തോഷമുണ്ടായിരുന്നു. 18 വര്‍ഷമായി മോനെ കണ്ടിട്ട്. ഇന്നെങ്കിലും അവനെ കാണാമല്ലോ എന്നായിരുന്നു സന്തോഷം. എന്നാല്‍ എന്നെ കാണാന്‍ അവന്‍ തയ്യാറായില്ല. തൊട്ടടുത്തെത്തിയിട്ടും അവന്‍ എന്നെ കാണാന്‍ വന്നില്ല. നാട്ടില്‍ വരുമല്ലോ. അപ്പോ കാണാം, ആയുസുണ്ടെങ്കില്‍. ആദ്യം കാണാന്‍ എത്തിയപ്പോള്‍ റഹീമിന്റെ മറുപടി. കുറെ ബുദ്ധിമുട്ടിയാണ് ഇവിടെ വരെ എത്തിയത്. എന്നിട്ടും അവന്‍ എന്നെ ആദ്യം കാണാന്‍ കൂട്ടാക്കിയില്ല.

ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ മനസ് അനുവദിക്കാത്തതുകൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അറിയിച്ചത്. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോള്‍ തന്നെ തനിക്ക് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായും. ഉമ്മയുടെ മനസില്‍ ഇന്നും 18 വര്‍ഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മകന്റെ മുഖമായിരിക്കുമെന്നും അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ആഗ്രഹിച്ചതെന്നുമായിരുന്നു റഹീം സുഹൃത്തുക്കളെ അറിയിച്ചത്.

തന്റെ സ്‌പോണ്‍സറായ അറബിയുടെ ചലനശേഷിയില്ലാത്ത, കൗമാരക്കാരനായ മകന്‍ അനസിനെ പരിചരിക്കലായിരുന്നു റഹീമിന്റെ ജോലി. കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തിലൂടെയാണ് അനസ് ഭക്ഷണവും വെള്ളവും കഴിച്ചിരുന്നത്. 2006ല്‍ ഒരു യാത്രയ്ക്കിടയിലുണ്ടായ കശപിശയില്‍ അബദ്ധത്തില്‍ റഹീമിന്റെ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടി അനസ് മരിച്ചു. തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി റഹീമിനെ ജയിലിലടച്ചു. മരിച്ച കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട 34 കോടിയോളം രൂപയ്ക്ക് തുല്യമായ സംഖ്യ ഇതിനകം മോചനദ്രവ്യമായി നല്‍കിയിട്ടുണ്ട്. ജൂലായ് രണ്ടിന് അബ്ദുല്‍ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു.

ഉമ്മയും ബന്ധുക്കളും കഴിഞ്ഞ ദിവസം സൗദിയിലെത്തിയെങ്കിലും ഇവരെ കാണാന്‍ റഹീം വിസമ്മതിച്ചിരുന്നു. ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ മനസ് അനുവദിക്കാത്തതുകൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അറിയിച്ചത്. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോള്‍ തന്നെ തനിക്ക് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായും. ഉമ്മയുടെ മനസില്‍ ഇന്നും 18 വര്‍ഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മകന്റെ മുഖമായിരിക്കുമെന്നും അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ആഗ്രഹിച്ചതെന്നുമായിരുന്നു റഹീം സുഹൃത്തുക്കളെ അറിയിച്ചത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചന ഹര്‍ജി നവംബര്‍ 17ന് കോടതി പരിഗണിക്കും. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുന്നത്. നവംബര്‍ 21ന് കേസ് പരിഗണിക്കുമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും റഹീമിന്റെ അഭിഭാഷകരുടെ അപേക്ഷപ്രകാരം 17 ലേക്ക് മാറ്റുകയായിരുന്നു.