- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് മേധാവിക്ക് സ്‌പെഷല്‍ ഓഫിസറില്ല; സ്‌പെഷല്‍ ടീം നയിക്കുന്നത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്; 'എഐജി ടു എഡിജിപി': പിന്നില്‍ വിവാദം
തിരുവനന്തപുരം: ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയെ സഹായിക്കാന്‍ നിയമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ സ്ഥാനപ്പേര് മാറ്റിയ സര്‍ക്കാര്‍ നടപടിക്ക് പിന്നില്‍ പോലീസിലെ ചേരിപോരോ?. 'സ്‌പെഷല്‍ ഓഫിസര്‍ ടു എഡിജിപി' എന്നതിനു പകരം 'എഐജി ടു എഡിജിപി' എന്നാക്കിയാണു സ്ഥാനപ്പേര് മാറ്റം. ക്രമസമാധാനത്തെ ശക്തിപ്പെടുത്താനായിരുന്നു സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചത്. എന്നാല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എന്ന പേര് തെറ്റിധാരണയുണ്ടാക്കിയെന്ന വാദം സജീവമായി. ഇതോടെയാണ് പേരുമാറ്റം. സ്‌പെഷല്‍ ഓഫിസര്‍ എന്ന പേരില്‍നിന്നു റാങ്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ സാങ്കേതിക കാരണങ്ങളാലാണു മാറ്റമെന്ന് ആഭ്യന്തരവകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും പൊലീസ് തലപ്പത്തെ […]
തിരുവനന്തപുരം: ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയെ സഹായിക്കാന്‍ നിയമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ സ്ഥാനപ്പേര് മാറ്റിയ സര്‍ക്കാര്‍ നടപടിക്ക് പിന്നില്‍ പോലീസിലെ ചേരിപോരോ?. 'സ്‌പെഷല്‍ ഓഫിസര്‍ ടു എഡിജിപി' എന്നതിനു പകരം 'എഐജി ടു എഡിജിപി' എന്നാക്കിയാണു സ്ഥാനപ്പേര് മാറ്റം. ക്രമസമാധാനത്തെ ശക്തിപ്പെടുത്താനായിരുന്നു സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചത്. എന്നാല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എന്ന പേര് തെറ്റിധാരണയുണ്ടാക്കിയെന്ന വാദം സജീവമായി. ഇതോടെയാണ് പേരുമാറ്റം.
സ്‌പെഷല്‍ ഓഫിസര്‍ എന്ന പേരില്‍നിന്നു റാങ്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ സാങ്കേതിക കാരണങ്ങളാലാണു മാറ്റമെന്ന് ആഭ്യന്തരവകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും പൊലീസ് തലപ്പത്തെ തര്‍ക്കമാണ് പേരുമാറ്റത്തിനു പിന്നിലെന്നാണു സൂചനയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.. ഉന്നത ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരില്‍ ചീഫ് സെക്രട്ടറിക്കു മാത്രമാണു സ്റ്റാഫ് ഓഫിസറുള്ളത്. ജൂനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളെയാണു ചീഫ് സെക്രട്ടറിയെ സഹായിക്കാന്‍ നിയോഗിക്കാറുള്ളത്. ഇതേ മാതൃകയിലാണ് എഡിജിപിക്കു വേണ്ടിയും സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചത്.
സംസ്ഥാന പൊലീസ് മേധാവിക്ക് സ്‌പെഷല്‍ ഓഫിസറില്ല. സ്‌പെഷല്‍ ടീം ഉണ്ടെങ്കിലും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണു ടീമിനെ നയിക്കുന്നത്. ഇതിനിടെയാണ് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ സ്‌പെഷല്‍ ഓഫിസറായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.അജിത്തിനെ നിയമിച്ചത്. ഇതാണ് ചില ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയായി മാറിയത്. പോലീസ് മേധാവിയുടെ മനസ്സും സ്‌പെഷ്യല്‍ ഓപീസര്‍ക്ക് എതിരാണത്രേ. ഈ സാഹചര്യത്തിലാണ് സ്‌പെഷ്യല്‍ ഓഫീസറുടെ പേര് മാറ്റുന്നത്. ഇതോടെ എഡിജിപിയ്ക്ക് താഴെയാണ് പോസ്റ്റ് എന്നും വ്യക്തമായി.
എംആര്‍ അജിത് കുമാറാണ് പോലീസിലെ ക്രമസമാധാന ചുതലയുള്ള എഡിജിപി. സര്‍ക്കാരുമായി നല്ല അടുപ്പത്തിലാണ്. ഉരുള്‍ പൊട്ടല്‍ ദുരന്ത നിവരാണം അടക്കം ഏകോപിപ്പിച്ചത് അജിത് കുമാറാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോഴും എഡിജിപി സജീവമായിരുന്നു. ഈ ഘട്ടത്തിലൊന്നും ഡിജിപിയുടെ സാന്നിധ്യം വയനാട്ടിലുണ്ടായിരുന്നില്ല. ഇതെല്ലാം പലവിധ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ഇതിനിടെയാണ് പുതിയ വിവാദവും. അജിത് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് എഎജിയെ സഹായത്തിന് നിയോഗിച്ചതെന്ന വാദവും സജീവമാണ്.
പോലീസിലെ ഐപിഎസ് തലത്തില്‍ വമ്പന്‍ അഴിച്ചു പണിക്കൊപ്പം ഘടനാപരമായ ചില മാറ്റങ്ങളും. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷണര്‍ക്ക് കീഴില്‍ ക്രമസമാധാന പാലനത്തിന് രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍മാരുണ്ടാകും. രണ്ടിടത്തും എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കായി രണ്ട് പുതിയ തസ്തിക സൃഷ്ടിച്ചു. ഇതിനൊപ്പമാണ് ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപയെ സഹായിക്കാന്‍ സ്പെഷ്യല്‍ ഓഫീസറേയും കൊണ്ടു വന്നുത്. ക്രമസമാധാനത്തിലെ പോലീസ് വീഴ്ചകള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
നകുല്‍ രാജേന്ദ്ര ദേശ്മുഖാണ് തിരുവനന്തപുരത്ത് ക്രമസമാധാന ചുമതലയുള്ള രണ്ടാമത്തെ ഡെപ്യൂട്ടി കമ്മീഷണര്‍. കൊച്ചിയുടെ ചുമതലയുള്ള രണ്ടാമത്തെ ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ ജുവനപുടി മഹേഷാണ്. ക്രമസമാധാനത്തിന് സര്‍ക്കാര്‍ ഇനി കൂടുതല്‍ മുന്‍ഗണന നല്‍കുമെന്നതിന് തെളിവാണ് ഈ തീരുമാനങ്ങള്‍. ഇതിനെല്ലാം പിന്നില്‍ അജിത് കുമാറിന് സര്‍ക്കാരിലുള്ള സ്വാധീനമാണെന്ന് പോലീസിലെ വലിയൊരു വിഭാഗം കാണുന്നുണ്ട്.