- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാങ്ങര്‍ കൊണ്ട് ആക്രമിച്ചു, നിലത്ത് വലിച്ചിഴച്ചു; ലണ്ടനിലെ ഹോട്ടലില്‍ എയര്‍ ഇന്ത്യ കാബിന്‍ ക്രൂ അംഗത്തിനു നേരെ അതിക്രമം; പ്രതി കസ്റ്റഡിയില്‍
ലണ്ടന്‍: ലണ്ടനിലെ ഹോട്ടല്‍മുറിയില്‍ എയര്‍ ഇന്ത്യ കാബിന്‍ ക്രൂ അംഗത്തിന് നേരെ അതിക്രമം. ലണ്ടന്‍ ഹീത്രൂവിലെ റാഡിസണ്‍ ഹോട്ടലില്‍ വച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് അതിക്രമമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ മുംബൈയിലേക്ക് തിരിച്ചു. അക്രമി പൊലീസ് കസ്റ്റഡിയിലാണ്. സംഭവം എയര്‍ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. പുലര്‍ച്ചെ 1.30ന് ഉറങ്ങി കിടക്കുകയായിരുന്ന യുവതിയുടെ മുറിയിലേക്ക് അക്രമി അതിക്രമിച്ച് കയറുകയായിരുന്നു. ഞെട്ടിയെഴുന്നേറ്റ് സഹായത്തിനായി യുവതി ഉറക്കെ നിലവിളിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ അക്രമി […]
ലണ്ടന്‍: ലണ്ടനിലെ ഹോട്ടല്‍മുറിയില്‍ എയര്‍ ഇന്ത്യ കാബിന്‍ ക്രൂ അംഗത്തിന് നേരെ അതിക്രമം. ലണ്ടന്‍ ഹീത്രൂവിലെ റാഡിസണ്‍ ഹോട്ടലില്‍ വച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് അതിക്രമമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ മുംബൈയിലേക്ക് തിരിച്ചു. അക്രമി പൊലീസ് കസ്റ്റഡിയിലാണ്. സംഭവം എയര്‍ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.
പുലര്‍ച്ചെ 1.30ന് ഉറങ്ങി കിടക്കുകയായിരുന്ന യുവതിയുടെ മുറിയിലേക്ക് അക്രമി അതിക്രമിച്ച് കയറുകയായിരുന്നു. ഞെട്ടിയെഴുന്നേറ്റ് സഹായത്തിനായി യുവതി ഉറക്കെ നിലവിളിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ അക്രമി തുണികള്‍ തൂക്കിയിടാന്‍ ഉപയോഗിക്കുന്ന ഹാങ്ങര്‍ ഉപയോഗിച്ച് ആക്രമിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തത്തുകയും ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ക്രൂ അംഗത്തിലെ യുവതിയുടെ സുഹൃത്തിനെയും സഹായത്തിനായി കൂടെ നിര്‍ത്തി.
തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടി. പ്രമുഖ ഹോട്ടലില്‍ വെച്ച് നിയമവിരുദ്ധമായി കടന്നുകയറി ക്രൂ അംഗത്തെ ആക്രമിച്ച സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും പ്രഫഷണല്‍ കൗണ്‍സിലിങ് ഉള്‍പ്പെടെ യുവതിക്കും സഹപ്രവര്‍ത്തകര്‍ക്കും ടീമിനും എല്ലാ പിന്തുണയും നല്‍കുമെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. നീതി ലഭിക്കുന്നതിനായി പ്രാദേശിക പൊലീസുമായി ബന്ധപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി ഹോട്ടല്‍ മാനേജ്‌മെന്റുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവ് കൂട്ടിച്ചേര്‍ത്തു.
ജീവനക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് എയര്‍ ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും യുവതിയുടെ സ്വകാര്യതയെ മാനിക്കണമെന്നും എയര്‍ ഇന്ത്യ അഭ്യര്‍ത്ഥിച്ചു. യുവതിക്ക് കൗണ്‍സിലിങ് ഉള്‍പ്പെടെ ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.
"പ്രമുഖ ഹോട്ടലില്‍ വച്ച് നിയമവിരുദ്ധമായി കടന്നുകയറി ഞങ്ങളുടെ ഒരു ക്രൂ അംഗത്തെ ആക്രമിച്ച സംഭവത്തില്‍ ഞങ്ങള്‍ അങ്ങേയറ്റം ദുഃഖിക്കുന്നു. പ്രഫഷനല്‍ കൗണ്‍സിലിങ് ഉള്‍പ്പെടെ, ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും അവരുടെ ടീമിനും സാധ്യമായ എല്ലാ പിന്തുണയും നല്‍കും. ഇക്കാര്യത്തില്‍ നീതി ഉറപ്പാക്കുന്നതിനായി പ്രാദേശിക പൊലീസുമായി ബന്ധപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായി ഹോട്ടല്‍ മാനേജുമെന്റുമായി ബന്ധപ്പെട്ടിട്ടുണ്ട്." എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.