- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയര്‍ ഇന്ത്യ ഡ്രീലൈനര്‍ അപകടം അട്ടിമറി? ആ സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി; എഎഐബിയുടൈ അന്വേഷണത്തില്‍ എല്ലാം തെളിയും; ബ്ലാക് ബോക്സ് രാജ്യത്തിന് പുറത്തേക്ക് അയയ്ക്കില്ല; 33 ഡ്രീംലൈനറുകളും പരിശോധിച്ചെന്നും പേടിക്കാതെ യാത്ര ചെയ്യാമെന്നും മുരളീധര്‍ മൊഹോള്‍
എയര്‍ ഇന്ത്യ ഡ്രീലൈനര്‍ അപകടം അട്ടിമറി?
ന്യൂഡല്‍ഹി: 274 പേരുടെ മരണത്തിന് ഇടയാക്കിയ എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ അപകടത്തില്‍, അട്ടിമറി അടക്കം എല്ലാ സാധ്യതകളും അന്വേഷിക്കുന്നുവെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോള്‍. ദി എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയാണ് സംഭവം അന്വേഷിക്കുന്നത്.
എഐ 171 ഫ്ളൈറ്റിന്റെ വീണ്ടെടുത്ത ബ്ലാക് ബോക്സ് എഎഐബിയുടെ കസ്റ്റഡിയിലാണ്. അത് വിശദപരിശോധനയ്ക്ക് പുറത്തേക്ക് അയയ്ക്കില്ല. ' വിമാന ദുരന്തം ദൗര്‍ഭാഗ്യകരമായ സംഭവമായിരുന്നു. എഎഐബി അതിന്റെ കാര്യകാരണങ്ങളെ കുറിച്ച് സമ്പൂര്‍ണ അന്വേഷണം നടത്തുന്നുണ്ട്. അപകടത്തിന്റെ എല്ലാ വശങ്ങളും, അട്ടിമറിക്കുള്ള സാധ്യത അടക്കം അന്വേഷിക്കുന്നുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കുന്നു. നിരവധി ഏജന്‍സികളാണ് അതിനുവേണ്ടി പരിശ്രമിക്കുന്നത്'- മന്ത്രി എന്‍ഡി ടിവിയോട് പറഞ്ഞു.
ജൂണ്‍ 12 നാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനം പറന്നുയര്‍ന്ന് ഏതാനും സെക്കന്‍ഡുകള്‍ക്കം തകര്‍ന്നുവീണത്. ഡ്രീം ലൈനറിന് ഉണ്ടായത് അപൂര്‍വ അപകടമെന്ന് മന്ത്രി പറഞ്ഞു. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും നിലച്ച സംഭവം ഉണ്ടായിട്ടില്ല. എഞ്ചിന് തകരാറാണോ, ഇന്ധന വിതരണതകരാറാണോ, എന്തുകൊണ്ടാണ് രണ്ട് എഞ്ചിനുകളുടെയും പ്രവര്‍ത്തനം നിലച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണം പൂര്‍ത്തിയാകുന്നതോടെ തെൡും. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് വരുമെന്ന് വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോള്‍ പറഞ്ഞു.
ബ്ലാക്ക് ബോക്സ് രാജ്യത്തിന് പുറത്തക്ക് അയയ്ക്കുമെന്ന വാര്‍ത്ത മന്ത്രി തള്ളി. അന്വേഷണം പൂര്‍ണമായി ഇന്ത്യയില്‍ തന്നെയായിരിക്കും. എഎഐബിയുടെ കസ്റ്റഡിയിലുള്ള ബ്ലാക് ബോക്സ് പുറത്തേക്ക് അയയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. എയര്‍ ഇന്ത്യ ഡ്രീലൈനറില് യാത്ര ചെയ്യാന്‍ പേടിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ 33 ഡ്രീംലൈനറുകളും പരിശോധിച്ചു. ഒരുകുഴപ്പവും കണ്ടെത്താനായില്ല. അതുകൊണ്ടാണ് അഹമ്മാദാദ് അപകടം അപൂര്‍വ സംഭവമെന്ന് വിശേഷിപ്പിച്ചത്, മന്ത്രി പറഞ്ഞു.